പൂരം കലക്കൽ വിവാദം: അങ്കലാപ്പിൽ പൊലീസ്
തിരുവനന്തപുരം ∙ പൂരം കലങ്ങിയില്ലെന്നു മുഖ്യമന്ത്രി . കലങ്ങിയെന്ന് മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവൻ. ആംബുലൻസിൽ എത്തിയില്ലെന്ന് ആദ്യം പറഞ്ഞ കേന്ദ്രമന്ത്രി സുരേഷ്ഗോപി, ബിജെപി നേതാക്കൾ തിരുത്തിയതോടെ നിലപാടു മാറ്റി രംഗത്ത്. ഉപതിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും നേതാക്കളും മലക്കം മറിയുമ്പോൾ, എങ്ങനെ അന്വേഷണം തുടരുമെന്ന അങ്കലാപ്പിലാണു പ്രത്യേക പൊലീസ് സംഘം.

പൂരം അലങ്കോലപ്പെട്ടെന്നു സിപിഐയും പൊലീസും നിലപാടെടുത്തിരിക്കെയാണ്, മറിച്ചുള്ള പ്രസ്താവനയുമായി മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിനെ പൂരവിവാദം സ്വാധീനിക്കാതിരിക്കാനായിരുന്നു ഈ നീക്കം. എന്നാൽ എൽഡിഎഫിൽ എന്നല്ല സിപിഎമ്മിൽ പോലും പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും മനസ്സിൽ കളങ്കമില്ലാത്തതിനാലാണു തങ്ങൾക്കതു മുൻകൂട്ടി മനസ്സിലാക്കാൻ കഴിയാതിരുന്നതുമെന്ന എ.വിജയരാഘവന്റെ പ്രസ്താവന ഇതിനുദാഹരണമാണ്.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സർക്കാരിനു ഗുണകരമാണെങ്കിലും അതു പരോക്ഷമായെങ്കിലും സുരേഷ്ഗോപിയെ സഹായിക്കൽ കൂടിയാണെന്ന ആക്ഷേപം ഉയർന്നു. പൂരം കലങ്ങിയില്ലെങ്കിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം സുരേഷ്ഗോപിക്കെതിരെ ഉന്നയിക്കാനാകില്ല. പൊലീസ് അന്വേഷണത്തെയും മുഖ്യമന്ത്രിയുടെ നിലപാട് സ്വാധീനിക്കുമെന്നുറപ്പ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ്ഗോപി രംഗത്തു വന്നതോടെ, ഇതേ ആവശ്യം ഉന്നയിച്ച് ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കാനും ഇടയുണ്ട്. പൂരം കലങ്ങിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിനാൽ അതേ നിലപാടു തന്നെയായിരിക്കും സർക്കാരിനു കോടതിയിലും സ്വീകരിക്കേണ്ടിവരിക.