തിരുവനന്തപുരം ∙ പിആർഡിയെ നോക്കുകുത്തിയാക്കി വാർഷികാടിസ്ഥാനത്തിൽ പിആർ ഏജൻസിയെ നിയോഗിച്ചിരിക്കുന്നത് ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ. ദ് ഹിന്ദു അഭിമുഖവുമായി ബന്ധപ്പെട്ട വിവാദമുയർന്നപ്പോൾ, സർക്കാരിനു പിആർ ഏജൻസിയില്ലെന്നും വാർത്ത നൽകാൻ പിആർഡിയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഏജൻസികളെ നിശ്ചയിക്കുന്നതു ടെൻഡർ ഇല്ലാത്ത, സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പിലൂടെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ഏജൻസികളെ തിരുകിക്കയറ്റുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ യോഗ്യത അടിസ്ഥാനമാക്കി പൊതുമാനദണ്ഡം നിശ്ചയിക്കുന്നതോടെ വർഷങ്ങളായി ഒരേ ഏജൻസികൾ തുടരുന്നു. 40 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാപനവും വർഷംതോറും പിആർ ഏജൻസിക്കായി മുടക്കുന്നത്.

ADVERTISEMENT

ഐടി, വ്യവസായം, ടൂറിസം വകുപ്പുകളാണ് പിആർ ഏജൻസികളെ നിയോഗിക്കുന്നതിൽ മു‍ൻപിൽ. ഈ വകുപ്പുകളുടെ വാർത്ത മാധ്യമങ്ങളിലേക്കു കൈമാറുന്നത് മാസംതോറും 3– 3.5 ലക്ഷം രൂപ വരെ ഏജൻസിക്കു നൽകിയാണ്. 3 ഐടി പാർക്കുകളിലേക്കായി 3 പിആർ ഏജൻസികളെ 5 വർഷത്തേക്കാണ് എംപാനൽ ചെയ്തിരിക്കുന്നത്.

ഈ വർഷം 21 ലക്ഷം രൂപയാണു ചെലവ്. ഐടി വകുപ്പിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ വർഷം 42 ലക്ഷം രൂപയാണു പിആർ ഏജൻസിക്കായി ചെലവിടുന്നത്. വാഗ്ദാനം ചെയ്ത സൗജന്യ ബിപിഎൽ കണക്‌ഷൻ ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ലെങ്കിലും ഐടിക്കു കീഴിലെ കെ ഫോണും പിആർ ഏജൻസിയെ കണ്ടെത്താൻ പോവുകയാണ്. വർഷം 18 ലക്ഷം രൂപ വരെ മുടക്കും.

ADVERTISEMENT

കായികവകുപ്പിനു കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷൻ പിആർ ഏജൻസിയെ അന്വേഷിച്ച് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനിയെയാണ്. തദ്ദേശവകുപ്പിനു കീഴിലെ കെ സ്മാർട്ടിനു പിആർ ജോലി ചെയ്യാൻ സമീപിച്ചപ്പോൾ മാസം 30,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഏജൻസികൾ ക്വോട്ട് ചെയ്തത്. ഒരു ഏജൻസിയെ തീരുമാനിച്ചെങ്കിലും കരാർ നൽകിയിട്ടില്ല. 

തുറമുഖ വകുപ്പിനു കീഴിലെ വിഴി‍ഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസി‍ൽ) പിആർ ജോലി ഏൽപിച്ചിരിക്കുന്നതു സിൽവർലൈൻ പദ്ധതിക്കു വേണ്ടി കെ റെയിൽ നിയോഗിച്ചിരുന്ന ഏജൻസിയെയാണ്. 

ADVERTISEMENT

സിൽവർലൈൻ വന്നില്ലെങ്കിലും 2 വർഷം കൊണ്ട് ഈ ഏജൻസിക്കായി ഏതാണ്ട് 60 ലക്ഷം രൂപ ചെലവിട്ടു. സ്ഥാപനങ്ങളല്ല, ടൂറിസം വകുപ്പ് നേരിട്ടാണ് ഏജൻസിയെ ജോലി ഏൽപിച്ചിരിക്കുന്നത്. 2015 ൽ വകുപ്പിലെത്തിയ ഏജൻസി ഇപ്പോഴും തുടരുന്നു.

പാനൽ തയാറാക്കിയാണു വകുപ്പുകൾ ഏജൻസികളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഓരോ വകുപ്പും പ്രത്യേക പാനൽ തയാറാക്കേണ്ടതിനു പകരം, ഒരു വകുപ്പിന്റെ പാനലിലുണ്ട് എന്ന കാരണം പറഞ്ഞു മറ്റു വകുപ്പുകളുടെ പിആർ ജോലി ഏൽപിക്കാറുണ്ട്. അങ്ങനെ പിആർ ജോലികൾ ചില ഏജൻസികളുടെ കുത്തകയായി മാറുന്നു.

English Summary:

Government departments trust PR agencies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT