കുഴൽപണം: പണ്ടേ അറിഞ്ഞു, അനങ്ങിയില്ല; കേസെടുത്തത് മൂന്നരക്കോടിയുടെ തട്ടിപ്പിനു മാത്രം
കൊച്ചി ∙ കേരളത്തിൽ 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം (എംഎൽസി) ലഹർ സിങ്ങിന്റെ നേതൃത്വത്തിൽ 41.40 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലേക്കു കടത്തിയെന്ന കേരള പൊലീസിന്റെ റിപ്പോർട്ട് വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. കൊടകര കുഴൽപണക്കേസിൽ പ്രത്യേക അന്വേഷണ സംഘം 2021 ഓഗസ്റ്റ് രണ്ടിനു തൃശൂർ ആദായ നികുതി അസി.ഡയറക്ടർക്കും ഇ.ഡി കൊച്ചി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടർക്കും നൽകിയ റിപ്പോർട്ടാണിത്. ഇതിൽ 7.90 കോടി രൂപ ദേശീയപാതയിൽ 2 തവണയായി കവർച്ച ചെയ്യപ്പെട്ടതായും പണം കടത്താൻ നേതൃത്വം നൽകിയ കോഴിക്കോട് സ്വദേശി ധർമരാജൻ മൊഴി നൽകിയിരുന്നു.

2021 മാർച്ച് ആറിനു സേലത്തു വച്ച് 4.40 കോടി രൂപയും ഏപ്രിൽ 3 നു കൊടകരയിൽ വച്ചു 3.50 കോടി രൂപയുമാണു കവർച്ച ചെയ്യപ്പെട്ടത്. 14.40 കോടി രൂപ ബെംഗളൂരുവിലെ ഹവാല റാക്കറ്റ് വഴിയും 27 കോടി രൂപ മറ്റു ഹവാല റാക്കറ്റുകൾ വഴിയുമാണു കേരളത്തിലേക്കു കടത്തിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അറിവോടെ പാർട്ടി സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരാണു ഇടപാടുകൾ നിയന്ത്രിച്ചതെന്നാണു ധർമരാജൻ പൊലീസിനു നൽകിയ മൊഴി. കവർച്ചകൾക്കു ശേഷം അവശേഷിച്ച 33.50 കോടി രൂപ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ എത്തിച്ചതായും മൊഴിയുണ്ട്. ധർമരാജന്റെ മൊഴി അതേപടി പ്രത്യേക അന്വേഷണ സംഘം കേസ് ഫയലിന്റെ ഭാഗമാക്കി ഇ.ഡിക്കും ആദായനികുതി വകുപ്പിനും കൈമാറിയിട്ടുണ്ട്.
ധർമരാജന്റെ സഹോദരൻ ധനരാജൻ കടത്തിക്കൊണ്ടുവന്ന 4.40 കോടി രൂപയാണു സേലത്തു വച്ചു കവർന്നത്. ഇതിൽ 1.47 കോടി രൂപ പ്രത്യേക അന്വേഷണ സംഘം വീണ്ടെടുത്തു. 2.03 കോടി രൂപ കണ്ടെത്താനുണ്ട്. കേസിൽ 22 പേരാണു പ്രതികൾ.
കൊടകരയിൽ മൂന്നരക്കോടി തട്ടിയെടുത്ത കേസിലാണു കേരള പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിനിടെ അറിഞ്ഞ മറ്റു വിവരങ്ങൾ ഇ.ഡിക്കു കൈമാറിയതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല.
സമഗ്ര അന്വേഷണം വേണം: എം.വി. ഗോവിന്ദൻ
തൃശൂർ ∙ കൊടകര കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ കേസ് ഗുരുതരമാണെന്നാണു തെളിയിക്കുന്നതെന്നും കേസ് അന്വേഷണത്തിൽ ഇ.ഡി ശ്രദ്ധിക്കുന്നില്ലെന്നും ഗോവിന്ദൻ ആരോപിച്ചു. ‘കൊടകര കുഴൽപണക്കേസ് എന്ന പേരു തന്നെ മാറ്റണം. തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ പ്രകാരം ബിജെപി ഓഫിസിലേക്ക് 6 ചാക്കുകളിലായി തിരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കുമെന്നു ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും പറഞ്ഞുവെന്നാണു പറയുന്നത്.
41.6 കോടി രൂപയുടെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജെപി നേതൃത്വത്തിന് ഇതുസംബന്ധിച്ച് അറിവുണ്ട്. ദേശീയ നേതൃത്വം അറിഞ്ഞാണു പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷത്തിന്റെ കേസ് മാത്രമാണ് ഇ.ഡി അന്വേഷിക്കുക. ബിജെപി എന്തു കൊള്ള നടത്തിയാലും അന്വേഷിക്കേണ്ട എന്നാണ് ഇ.ഡിയുടെ നിലപാട്. കേരള പൊലീസ് അന്വേഷണം നടത്തി ഇ.ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇ.ഡി പിന്നീടു നടപടി സ്വീകരിച്ചിട്ടില്ല– ഗോവിന്ദൻ പറഞ്ഞു.
തുടരന്വേഷണം സിപിഎം–ബിജെപി ഡീൽ: സതീശൻ
പാലക്കാട് ∙ കൊടകര കുഴൽപണക്കേസിൽ തുടരന്വേഷണത്തിനുള്ള സർക്കാർ തീരുമാനം കണ്ണിൽ പൊടിയിടാനെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അതു സിപിഎം– ബിജെപി ഡീലിന്റെ ഭാഗമെന്നു വ്യക്തമാണ്.
കേസിൽ നേരത്തേ തെളിഞ്ഞ കാര്യങ്ങളിൽ ഇ.ഡിയുടെ അന്വേഷണത്തിനു വേഗം കൂട്ടാൻ സംസ്ഥാന സർക്കാരിൽനിന്നു സമ്മർദമുണ്ടായില്ല. തിരഞ്ഞെടുപ്പു കാലത്ത് എന്തെങ്കിലും ചെയ്തുവെന്നു വരുത്തിത്തീർക്കാനാണു സർക്കാർ ശ്രമം. ബിജെപിയുടെ ഓഫിസ് സെക്രട്ടറി പറഞ്ഞതിനെക്കാൾ കൂടുതൽ കാര്യങ്ങൾ കേരള പൊലീസ് കണ്ടെത്തിയെങ്കിലും ഇരുപാർട്ടികളുടെയും പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ സർക്കാർ അനങ്ങിയില്ല.
പണം കൊണ്ടുവന്ന ധർമരാജൻ കേരള പൊലീസിനു കൊടുത്ത മൊഴിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും സംഘടനാ സെക്രട്ടറി ഗണേശന്റെയും ഓഫിസ് സെക്രട്ടറി ഗിരീശൻ നായരുടെയും നിർദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്ന് പറഞ്ഞിട്ടുണ്ട്. ഈ വിവരം രണ്ടു കൂട്ടരും ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. രാഷ്ട്രീയമായി പോലും സർക്കാരോ സിപിഎമ്മോ അന്വേഷിച്ചില്ല. പ്രത്യുപകാരമായാണ് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ ഒതുക്കിത്തീർക്കുന്നതെന്നു സതീശൻ പറഞ്ഞു.
ഗോവിന്ദന്റെ പാർട്ടിയല്ലേ കേരളം ഭരിക്കുന്നത്: സുരേന്ദ്രൻ
പാലക്കാട് ∙ തിരഞ്ഞെടുപ്പുകളിൽ ബിജെപി കള്ളപ്പണം ഒഴുക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തിൽ, എം.വി.ഗോവിന്ദന്റെ പാർട്ടിയല്ലേ കേരളം ഭരിക്കുന്നതെന്നും ഇവിടെ പൊലീസ് ഇല്ലേ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മറുചോദ്യം.
ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്നു കണ്ടാണു കൊടകര പോലുള്ള ആരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും വരുന്നത്. കൊടകര വിഷയത്തിൽ ബിജെപിക്ക് ഒരു അറിവുമില്ലെന്ന് 2021 മുതൽ പറയുന്നതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഉറച്ചുനിൽക്കുന്നു; മൊഴി നൽകും: സതീഷ്
തൃശൂർ∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണം തന്നെയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് തിരൂർ സതീഷ്. പൊലീസ് ചോദിച്ചാൽ മൊഴി കൊടുക്കും. സാമ്പത്തിക ക്രമക്കേടിനു തന്നെ പിരിച്ചു വിട്ടുവെന്ന ബിജെപി നേതാക്കളുടെ വാദം നിലനിൽക്കില്ല. പിരിച്ചുവിട്ടു എന്നു പറയുന്ന തീയതിക്കു ശേഷവും ബിജെപി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിക്കാൻ തന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.