ശബരിമല ദർശനത്തിന് എല്ലാ തീർഥാടകർക്കും സൗകര്യമൊരുക്കും: മന്ത്രി വാസവൻ
കോട്ടയം ∙ ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകർക്കും സൗകര്യമൊരുക്കുമെന്നും വെർച്വൽ ക്യൂവിനൊപ്പം നേരിട്ടും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇതിനു സൗകര്യമുണ്ടാകും. ഇത്തവണ ശബരിമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി. 5 ലക്ഷം രൂപയുടെ കവറേജാണു നൽകുക. തീർഥാടകർ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.
മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.ബി. ഗണേഷ്‌കുമാർ, വീണാ ജോർജ്, എംഎൽഎമാരായ പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ ഓൺലൈന്‍ യോഗത്തിൽ പങ്കെടുത്തു.
700 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം
എരുമേലി ∙ തീർഥാടന കാലത്ത് എരുമേലിയിലും ഇടത്താവളങ്ങളിലുമായി 700 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പു വരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി എ. ഷാഹിൽ ഹമീദ്. ഇതിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ എരുമേലിയിലും പരിസരങ്ങളിലും മാത്രമാണ് നിയോഗിക്കുന്നത്. ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ തുടങ്ങിയ ഇടത്താവളങ്ങളിൽ 200 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.