അശ്വിനികുമാർ വധം: എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തം തടവ്
തലശ്ശേരി ∙ ആർഎസ്എസ് നേതാവും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന കീഴൂർ പുന്നാട്ടെ അശ്വിനികുമാറിനെ (27) വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി എൻഡിഎഫ് പ്രവർത്തകൻ ചാവശ്ശേരി നരയംപാറ ഷെരീഫ മൻസിൽ മാണിക്കോത്ത് വല്ലത്ത് മർഷൂക്കിനെ (42) ജീവപര്യന്തം കഠിനതടവിനും 72,000 രൂപ പിഴ അടയ്ക്കാനും അഡീഷനൽ സെഷൻസ് കോടതിജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചു.

-
Also Read
മുനമ്പം ഭൂമി പ്രശ്നം: 16ന് ഉന്നതതലയോഗം
പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ അടച്ചാൽ അശ്വിനികുമാറിന്റെ ആശ്രിതർക്കു നൽകാനും കോടതി ഉത്തരവായി.അശ്വിനികുമാറിന്റെ ആശ്രിതർക്കു നിയമാനുസൃതമായ നഷ്ടപരിഹാരം സർക്കാരിൽനിന്നു ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കു കോടതി നിർദേശം നൽകി.
കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം കഠിനതടവും സംഘംചേരലിന് 3 മാസം തടവും ആയുധങ്ങളുമായി സംഘം ചേർന്നതിന് 2 വർഷം കഠിനതടവും വധഭീഷണി മുഴക്കിയതിന് 3 വർഷം കഠിനതടവും തടഞ്ഞുവച്ചതിന് ഒരുമാസം വെറും തടവും നിയമവിരുദ്ധമായി ആയുധങ്ങൾ ഉപയോഗിച്ചതിന് 4 വർഷം കഠിനതടവും വേറെയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2005 മാർച്ച് 10ന് രാവിലെ 10.15ന് ആയിരുന്നു സംഭവം.
ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനികുമാർ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനു മുൻപിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബസിനകത്ത് കയറി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. രാഷ്ട്രീയവിരോധമായിരുന്നു കാരണം. മർഷൂക്ക് ഉൾപ്പെടെ 14 എൻഡിഎഫ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. 13 പേരെ കഴിഞ്ഞദിവസം കോടതി വിട്ടയച്ചിരുന്നു. ആധ്യാത്മിക പ്രഭാഷകനും പ്രഗതി കോളജ് അധ്യാപകനുമായിരുന്ന അശ്വിനികുമാറിനെ കോളജിലേക്കുള്ള വഴിയിലാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.