തിരുവനന്തപുരം∙ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ 16ന് ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാൻ, വഖഫ് ബോർഡ്‌ ചെയർമാൻ എം.കെ.സക്കീർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചർച്ച. ഈ വിഷയത്തിലെ കേസിൽ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടതു സർക്കാരുകളുടെ ഭാഗത്തെ വീഴ്ചയാണു പ്രശ്നങ്ങൾക്കു കാരണമെന്ന പ്രതിപക്ഷ ആരോപണം രാഷ്ട്രീയമായി തിരിച്ചടിയാകരുതെന്ന കരുതലിലാണ് സർക്കാർ. ക്രിസ്ത്യൻ സംഘടനകൾ ഇടപെട്ടതും ഭൂമിതർക്കത്തെ മറ്റു രീതികളിൽ വ്യാഖ്യാനിക്കാൻ ബിജെപി നടത്തുന്ന തീവ്ര ശ്രമത്തെയും സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ട്. സർവകക്ഷി യോഗം വിളിക്കണമെന്നാണു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആവശ്യം. എന്നാൽ ഉന്നതതല യോഗം വിളിക്കാനാണു സർക്കാർ തീരുമാനിച്ചത്. അതിനു ശേഷം സർവകക്ഷി യോഗത്തെക്കുറിച്ച് ആലോചിക്കാമെന്നാണു സർക്കാരിലെ ധാരണ. 

ADVERTISEMENT

വി.എസ്.അച്യുതാനന്ദൻ, പിണറായി സർക്കാരുകളുടെ വീഴ്ചകളാണു മുനമ്പത്തെ തർക്കത്തിനു കാരണമായി പ്രതിപക്ഷം പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു വഖഫ് ബോർഡ് ഈ ഭൂമിയിൽ അവകാശം ഉന്നയിക്കില്ലെന്ന നിലപാടു സ്വീകരിച്ചിരുന്നു. തുടർന്നു വന്ന പിണറായി സർക്കാർ ഇതിൽ താൽപര്യത്തോടെ നീങ്ങിയില്ല. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുൻകൈ എടുത്തു മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാൻ പറ്റില്ലെന്ന നിലപാടാണ് അവരുടേത്. യുഡിഎഫിന്റെ നിലപാടു സുതാര്യമാണെന്നും വിഷയത്തെ സർക്കാർ വഷളാക്കുന്നെന്നുമാണു പ്രതിപക്ഷത്തിന്റെ പ്രചാരണം.

ഭൂമി തർക്കം പരിഹരിക്കാൻ സർവകക്ഷിയോഗം വേണം

ADVERTISEMENT

തിരുവനന്തപുരം∙ മുനമ്പം ഭൂമി തർക്കം പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ ഭൂമി നൽകണം. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. 10 മിനിറ്റിൽ പരിഹരിക്കാൻ കഴിയുന്ന വിഷയമാണിത്. 

കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങൾ പരിശോധിച്ചാൽ മുനമ്പത്തെ ഭൂമി വഖഫിന്റെ പരിധിയിൽപെടുന്നതല്ലെന്നു മനസ്സിലാകും. 2006-11 കാലത്ത് വി.എസ്.അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മിഷനാണു ഭൂമി വഖഫ് ആണെന്ന വാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷൻ ഈ വിഷയം ആഴത്തിൽ പഠിച്ചിട്ടില്ലെന്ന് അവർതന്നെ സമ്മതിക്കുന്നുണ്ട്. വർഗീയ ശക്തികൾ മുനമ്പം വിഷയത്തെ മുതലെടുപ്പിനുള്ള അവസരമാക്കുകയാണ്. ഇതിന്റെപേരിൽ കേരളത്തിൽ വർഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തടയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

English Summary:

Munambam Land Dispute: Kerala CM Calls High-Level Meeting Amidst Growing Tension