തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ വേഗറെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെ റെയിൽവേ പുതിയ നിബന്ധനകൾ മുന്നോട്ടു വയ്ക്കും. ഇതു സംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറും. പദ്ധതിയുടെ ഘടനയെയും ചെലവിനെയും മാറ്റിമറിക്കുമെന്നതിനാൽ ഈ വ്യവസ്ഥകളോട് കേരളത്തിന്റെ പ്രതികരണം എന്താകുമെന്നു വ്യക്തമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്ത് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) അധികൃതരുടെ നിലപാട്. വന്ദേഭാരതിനും ഗുഡ്സ് ട്രെയിനുകൾക്കുമായി വേഗപാതയും വേഗം കുറഞ്ഞ ട്രെയിനുകൾക്കായി ഇപ്പോഴുള്ള പാതയുമെന്ന ആശയമാണു റെയിൽവേയ്ക്കുള്ളത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയുണ്ടെങ്കിൽ തിരുവനന്തപുരം–കാസർകോട് 587 കിലോമീറ്റർ ദൂരം മൂന്നര മണിക്കൂറിൽ വന്ദേഭാരത് പിന്നിടും. കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്ക് ആവശ്യമേറെയുണ്ടെങ്കിലും നിലവിലെ പാതയിൽ വേഗം കുറഞ്ഞ ട്രെയിനുകൾക്കൊപ്പം കൂടുതൽ വന്ദേഭാരത് ഓടിക്കുക പ്രായോഗികമല്ല.

ADVERTISEMENT

സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) റെയിൽവേ ബോർ‍ഡിന്റെ പരിഗണനയിലാണ്. ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. 4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര സാധ്യമാകുന്ന പദ്ധതിക്ക് 63,941 കോടി രൂപയാണു ചെലവ് കണക്കാക്കിയിരുന്നത്. സിൽവർലൈൻ ഭാവികേരളത്തിന്റെ ആവശ്യമാണെന്നും കേരളത്തിന്റെ റിപ്പോർട്ട് ഇപ്പോൾ കേന്ദ്ര സർക്കാർ ശരിവച്ചെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.

റെയിൽവേ നിബന്ധനകൾ

ADVERTISEMENT

∙ സിൽവർലൈൻ ട്രാക്കുകൾ സ്റ്റാൻഡേഡ് ഗേജിൽനിന്നു ബ്രോഡ്ഗേജായി പരിഷ്കരിക്കണം

∙ റെയിൽവേ ആസൂത്രണം ചെയ്തിട്ടുള്ള മൂന്നും നാലും പാതകൾക്കു ഭൂമി മാറ്റിയശേഷം, സിൽവർലൈനിന് ഭൂമി നൽകുന്നതു പരിഗണിക്കും 

ADVERTISEMENT

∙ നിലവിലുള്ള റെയിൽപാതയുടെ ഒരുവശത്തു മാത്രമായി സിൽവർലൈൻ ട്രാക്കുകൾ വരുന്ന തരത്തിൽ അലൈൻമെന്റ് ക്രമീകരിക്കണം

∙ നിലവിലുള്ള പാതയുമായി സിൽവർലൈനിനു നിശ്ചിത കിലോമീറ്റർ പിന്നിടുമ്പോൾ ഇന്റർചേഞ്ച് സൗകര്യം

∙ സിൽവർലൈൻ ട്രാക്കിൽ വന്ദേഭാരത് ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഓടിക്കാനുള്ള അനുമതി

പുതിയ പാതയ്ക്ക് സ്ഥലമെവിടെ...

സാങ്കേതിക, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പരിഗണിക്കാമെന്നു തൃശൂരിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ച വേദിയിൽ തന്നെ മറ്റു ചില വികസനപദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചതു കേരളത്തിനും സിൽവർലൈനിനും നിർണായകമാണ്. മംഗളൂരു–ഷൊർണൂർ, ഷൊർണൂർ–കോയമ്പത്തൂർ മൂന്നും നാലും പാതകൾ, ഷൊർണൂർ–തിരുവനന്തപുരം–കന്യാകുമാരി മൂന്നാം പാത എന്നിവയാണു പ്രഖ്യാപിച്ചത്. ഇവ നടപ്പായാൽ സിൽവർലൈൻ പദ്ധതിക്കു വിട്ടുനൽകാൻ റെയിൽവേയുടെ പക്കൽ ഭൂമിയില്ലെന്നതാണു യാഥാർഥ്യം. സിൽവർലൈൻ അലൈൻമെന്റ് മലബാർ മേഖലയിൽ ഏറെയും റെയിൽവേ പാതയ്ക്കു സമാന്തരമാണ്. 

പുതിയ അലൈൻമെന്റിലേക്ക് മാറുമ്പോൾ ആദ്യം മുതൽ തുടങ്ങേണ്ടി വരും. മൂന്നും നാലും പാതയുടെ ഡിസൈൻ സ്പീഡ് 160 കിലോമീറ്ററായതിനാൽ അഞ്ചും ആറും പാതകളായി ഹൈസ്പീഡ് പാതയുടെ ആവശ്യംതന്നെ ചോദ്യം ചെയ്യപ്പെടാമെന്നു വിദഗ്ധർ പറയുന്നു. പാത ബ്രോഡ്ഗേജാക്കി അലൈൻമെന്റിൽ മാറ്റം വരുത്തുന്നതോടെ സിൽവർലൈൻ പദ്ധതിയുടെ നിർമാണച്ചെലവ് വീണ്ടും കൂടും. മൂന്നാം പാതയോടൊപ്പം റെയിൽവേ കന്യാകുമാരിക്കും ഷൊർണൂരിനുമിടയിൽ നാലാം പാത കൂടി നിർമിച്ച് വേഗം കൂടിയ ട്രെയിനുകൾക്കു മാറ്റിവയ്ക്കുകയാണു വേണ്ടതെന്നും സംസ്ഥാന സർക്കാർ ഈ പദ്ധതിയുമായി സഹകരിച്ചാൽ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary:

SilverLine Derailed? Railway Demands Gauge Change, Alignment Shift

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT