ന്യൂഡൽഹി∙ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രചാരണം പാർട്ടിക്കാർ‍ക്കിടയിൽപോലും വേണ്ടരീതിയിൽ സാധ്യമായിട്ടില്ലെന്ന് സിപിഎം. പുതിയ തന്ത്രങ്ങൾക്കു ശേഷിയില്ലാതെ, പഴഞ്ചൻ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ സമരങ്ങൾ ചടങ്ങുകൾ മാത്രമായെന്നും വിമർശിക്കുന്ന കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി (സിസി) അംഗീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഗീയതയ്ക്കെതിരെയുള്ള പരിപാടികൾ കൺവൻഷനുകളിലും പരിമിത പ്രചാരണത്തിലും ഒതുങ്ങുന്നു. ഈ വിഷയത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്നു മാർ‍ഗനിർദേശം നൽകാൻ പൊളിറ്റ് ബ്യൂറോയ്ക്ക് (പിബി) സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പാർട്ടി നേതൃത്വം ഏറ്റുപറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കരട് രാഷ്ട്രീയ പ്രമേയം ജനുവരി 17 മുതൽ 19 വരെ കൊൽക്കത്തയിൽ േചരുന്ന സിസിയുടെ അംഗീകാരത്തോടെ അടുത്ത പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും.

ADVERTISEMENT

മതവിശ്വാസം പാലിക്കുന്നതും മറ്റുള്ളവരെ ഉന്നം വയ്ക്കാൻ വിശ്വാസം ദുരുപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം വിശ്വാസികളെ ബോധ്യപ്പെടുത്താനാവണമെന്ന് അവലോകനരേഖ നിർദേശിക്കുന്നു. 

കേരളത്തിൽ മുസ്‌ലിം മൗലികവാദ സംഘടനകളെ ചെറുക്കണം; സ്ത്രീകളെ സംബന്ധിച്ചുൾപ്പെടെ മൗലികവാദികൾ പുലർത്തുന്ന പിന്തിരിപ്പൻ‍ മൂല്യങ്ങൾക്കെതിരെ ശബ്ദമുയർത്തണം. ഹിന്ദുത്വ അ‍ജണ്ട ഉപേക്ഷിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യം ഭൂരിപക്ഷ സമുദായത്തെ ബോധ്യപ്പെടുത്താനും നടപടി വേണം. കേരളത്തിലെ മാറുന്ന ജീവിത രീതി, പാശ്ചാത്യ രാജ്യങ്ങളിലേക്കുൾപ്പെടെ അഭ്യസ്തവിദ്യർ കുടിയേറുന്നതിലൂടെ കാഴ്ചപ്പാടിലുണ്ടാവുന്ന മാറ്റങ്ങൾ‍ തുടങ്ങിയവ മനസ്സിലാക്കാൻ ശ്രമിക്കണം.

ADVERTISEMENT

കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച രാഷ്ട്രീയ അടവുനയം ശരിയെന്നു തെളിഞ്ഞു. ഇന്ത്യാമുന്നണിയായി പ്രതിപക്ഷം ഒന്നിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം നഷ്ടപ്പെടാൻ കാരണമായി. ഹിന്ദുത്വ – സ്വേച്ഛാധിപത്യ ശക്തികളെ ചെറുക്കാൻ മതനിരപേക്ഷ ശക്തികളെ പരമാവധി ഒന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നിലപാട് തുടരണം. എന്നാൽ, പാർട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ വിട്ടുവീഴ്ച പാടില്ല. 

കോൺഗ്രസിന്റെ സാമ്പത്തിക നയത്തെയും ഹിന്ദുത്വത്തോടുള്ള മൃദുസമീപനത്തെയും വിമർശിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട്ടി പ്രാദേശികമായി വർഗ, ബഹുജന പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്ന പറച്ചിൽ മാത്രമേയുള്ളു, പ്രവൃത്തിയില്ല. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നത് പാർട്ടിയുടെ സ്വഭാവത്തെത്തന്നെ ബാധിക്കുന്നു. എല്ലാ തലത്തിലും പാർട്ടിയുടെ പ്രവർത്തന രീതി കൂടുതൽ ജനാധിപത്യപരവും പങ്കാളിത്ത സ്വഭാവമുള്ളതുമാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

ADVERTISEMENT

‘ഇടത് ഐക്യത്തിനു സിപിഐക്ക് താൽപര്യമില്ല’

പാർട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതു തുടരുകയാണെന്ന്  കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലുണ്ട്. 2022 ഏപ്രിലിനുശേഷം 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മൽസരിച്ചു.   ത്രിപുരയിലൊഴികെ (24.62% വോട്ട്) ഒരിടത്തും ഒരു ശതമാനം വോട്ടുപോലും നേടാനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ‍ കേരളത്തിലെ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന്റെയും എൽ‍ഡിഎഫിന്റെയും സ്വതന്ത്രശക്തികൊണ്ട് നേടാനായത്. മറ്റു സംസ്ഥാനങ്ങളിൽ‍ ഇടതുജയം സാധ്യമായത് ഇന്ത്യാമുന്നണിയിലെ കൂട്ടുകക്ഷികളുടെ സഹായത്താലാണ്. ഇടത് ഐക്യത്തിന് താൽപര്യമെടുക്കാത്തതു സിപിഐയാണെന്നും റിപ്പോർട്ട് വിമർശിക്കുന്നു.

English Summary:

Campaigning against Hindutva politics was not possible: CPM