ശബരിമല സ്പോട് ബുക്കിങ് ദിവസം 10,000 പേർക്ക് അവസരം; ബുക്കിങ്ങിന് 3 കൗണ്ടറുകൾ
ശബരിമല ∙ മണ്ഡലകാലത്ത് ദർശനത്തിനുള്ള വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം. ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കു ഫോട്ടോ പതിച്ച പാസ് നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.

പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് ഇതിനായി കൗണ്ടർ തുറക്കുക. പമ്പയിലെ വലിയ തിരക്കു പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീർഥാടന കാലത്തും മാസപൂജയ്ക്കും 3 കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയർത്തും. എന്നാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിലയ്ക്കലും തെക്കൻ മേഖലയിൽ നിന്നു കൂടുതൽ ആളെത്തുന്ന പന്തളത്തും കൗണ്ടറില്ലാത്തത് പമ്പയിൽ തിരക്ക് വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്കയുണ്ട്.
പ്രതിദിനം 80,000 പേർക്കാണ് ദർശനം. ഇതിൽ 70,000 വെർച്വൽ ക്യൂ ബാക്കി സ്പോട്ട് ബുക്കിങ്ങിനായും പരിഗണിക്കും. ഇരുമുടിക്കെട്ടുമായി വരുന്ന മുഴുവൻ തീർഥാടകർക്കും ദർശനം ലഭിക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് അധികൃതർ പറഞ്ഞു.
ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് ചെയ്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണു നൽകുന്നത്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.
ഇരുമുടിക്കെട്ടിൽ കർപ്പൂരം,സാമ്പ്രാണി, പനിനീര് ഒഴിവാക്കണം: ദേവസ്വം ബോർഡ്
ശബരിമല ∙ തീർഥാടകരുടെ ഇരുമുടിക്കെട്ടിൽ നിന്ന് കർപ്പൂരം, സാമ്പ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശം. പവിത്രമായി ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളിൽ വലിയൊരു ഭാഗവും മാലിന്യമായി പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിൽ കൊണ്ടുപോയി കത്തിച്ചു കളയുന്നത് ഒഴിവാക്കാനാണിതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഇരുമുടിക്കെട്ടിൽ നിന്ന് ഇവ ഒഴിവാക്കാൻ തീരുമാനിച്ചത്.
ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താവുന്ന സാധനങ്ങളുടെ പുതിയ പട്ടികയും ദേവസ്വം ബോർഡ് നിശ്ചയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നടക്കുന്ന കെട്ടുമുറുക്കിൽ ഇവ ഒഴിവാക്കണമെന്നു കാണിച്ചു സർക്കുലർ ഇറക്കുമെന്നും ബോർഡ് പ്രസിഡന്റ് പി. എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ പറഞ്ഞു. ഇതിനു പുറമേ കൊച്ചി, മലബാർ ദേവസ്വം ബോർഡിനും ഇതുസംബന്ധിച്ചു കത്ത് നൽകും.
സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്ര ഭരണ സമിതികൾ, ഇതരസംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാർ എന്നിവരോട് അഭ്യർഥനയും നടത്തും.കർപ്പൂരവും സാമ്പ്രാണിയും പൂജാ സാധനങ്ങൾ ആണെങ്കിലും തീപിടിത്തം മൂലമുള്ള അപകടം കണക്കിലെടുത്ത് ഇവ കത്തിക്കാൻ അനുവദിക്കാറില്ല.