മലയിൻകീഴ് (തിരുവനന്തപുരം) ∙ വെടിയുണ്ട മേൽക്കൂര തുളച്ചുകയറിയ വീടിന് 50 മീറ്റർ അകലെനിന്ന് ഇന്നലെ മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി. വിളവൂർക്കൽ പൊറ്റയിൽ റോഡരികിൽനിന്നാണ് രണ്ടാമത്തെ വെടിയുണ്ട കണ്ടെത്തിയത്. എകെ 47ൽ ഉപയോഗിക്കുന്നതാണ് 2 വെടിയുണ്ടകളും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂക്കുന്നിമലയിൽ കരസേനയുടെ ഉടമസ്ഥതയിലുള്ള ഫയറിങ് സ്റ്റേഷനിൽ വ്യാഴാഴ്ച റൂറൽ പൊലീസിലെ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ പരിശീലനമുണ്ടായിരുന്നു. എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ ആകാശദൂരം അകലെയാണ് 2 വെടിയുണ്ടകളും കണ്ടെത്തിയ സ്ഥലങ്ങൾ. ഫയറിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയുണ്ട പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ.

ADVERTISEMENT

വിളവൂർക്കൽ പൊറ്റയിൽ വി.സജുവിന്റെ വീടിന്റെ മുന്നിലെ റോഡരികിൽ നിന്നാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയത്. ഇതും പൊലീസിന് കൈമാറി. പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വ്യാഴാഴ്ച വെടിയുണ്ട കണ്ടെത്തിയിരുന്നു. വീടിന്റെ ഹാളിലെ സോഫയിലാണ് വെടിയുണ്ട കണ്ടത്. ഫയറിങ് സ്റ്റേഷനിലെ കരസേന ഉദ്യോഗസ്ഥരും മലയിൻകീഴ് പൊലീസും സ്ഥലങ്ങൾ പരിശോധിച്ചു. 

English Summary:

Bullet used in AK 47 found