പി.പി.ദിവ്യയ്ക്കു തുണയായത് സ്ത്രീയെന്ന പ്രത്യേക പരിഗണന
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി.ദിവ്യയ്ക്കു ജാമ്യം ലഭിക്കാനുള്ള പ്രധാന കാരണം സ്ത്രീയെന്ന പ്രത്യേക പരിഗണന. ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ ഉയർത്തിയ പ്രധാന വാദങ്ങളിലൊന്ന് ഇതായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബിഎൻഎസ്എസ്) 450 പ്രകാരം, സ്ത്രീകൾക്കും കുട്ടികൾക്കും അസുഖബാധിതർക്കും പ്രത്യേക പരിഗണന നൽകണമെന്നുണ്ട്. ദിവ്യയ്ക്ക് അസുഖബാധിതനായ അച്ഛനും പത്താംക്ലാസിൽ പഠിക്കുന്ന മകളുമുണ്ടെന്നും ജാമ്യത്തിന് ഇതും പരിഗണിക്കണമെന്നും കെ.വിശ്വൻ വാദിച്ചിരുന്നു.

‘നമ്മുടെ സാമൂഹികഘടനയിൽ സ്ത്രീകളാണു കുടുംബത്തിന്റെ അടിത്തറ. ചെറിയ സമയത്തേക്കെങ്കിലും അവർ മാറിനിൽക്കുന്നതോടെ കുടുംബത്തിലുള്ളവരെ വല്ലാതെ ബാധിക്കും. അതിനാൽ, അവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾപോലും അന്വേഷണ ഏജൻസികൾ വളരെ ജാഗ്രത പാലിക്കണം. ജാമ്യത്തിനും മുൻകൂർജാമ്യത്തിനും സ്ത്രീയെന്ന പ്രത്യേക പരിഗണന അർഹിക്കുന്നു’ – കോടതി നിരീക്ഷിച്ചു.
ജാമ്യം അനുവദിച്ചാൽ ദിവ്യ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷനും എഡിഎമ്മിന്റെ ഭാര്യയും ഉയർത്തിയില്ലെന്ന് ഉത്തരവിൽ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ചൂണ്ടിക്കാട്ടി. ദിവ്യ ജില്ലാ പഞ്ചായത്തംഗമാണ്. പല സംഘടനകളിലും അംഗത്വവുമുണ്ട്. അങ്ങനെയൊരാൾ ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകുമെന്നു വിശ്വസിക്കുന്നില്ല. സമാനമായ കുറ്റം മുൻപു ചെയ്തതായി ആരോപണമില്ല. പല പുരസ്കാരങ്ങൾക്കും അർഹയായ വ്യക്തിയാണ്. ജാമ്യത്തിലിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പ്രതിക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദവും തള്ളി. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകൻ എച്ച്.ഡി.രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയുടെ കേസ് ഉദ്ധരിച്ചാണ് ഈ വാദം കോടതി തള്ളിയത്.