എഴുകോൺ (കൊല്ലം) ∙ അതിഥിത്തൊഴിലാളിയായ സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി. കാരുവേലിൽ പ്ലാക്കാട് മലയിൽ പുത്തൻവീട്ടിൽ സുഭാഷിന്റെയും അംബികയുടെയും മകൻ സുബിൻ എസ്.കുമാറിനെ (36) ആണ് എറണാകുളം നോർത്ത് പറവൂരിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് പറവൂരിലെ സ്വകാര്യ ത്രീസ്റ്റാർ ഹോട്ടലിലെ ഷെഫ് ആയിരുന്നു സുബിൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കിടെ പരിചയപ്പെട്ട അസം സ്വദേശിയായ ഒരു യുവാവ് സുബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പല സ്ഥലത്തും ഒരുമിച്ചു ജോലി ചെയ്തതോടെ ഇയാൾ സുബിന്റെ വിശ്വസ്തനായി മാറി. സുബിന്റെ അക്കൗണ്ടിലുള്ള പണം യുവാവ് കൈവശപ്പെടുത്തുകയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കി സുബിൻ അറിയാതെ ഓൺലൈൻ വായ്പ എടുക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.

ADVERTISEMENT

വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ സുബിന്റെ അടുത്ത ബന്ധുക്കളുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ എത്തി. ഇതുകാരണം കടുത്ത മനോവിഷമത്തിലായിരുന്നു സുബിൻ. തിങ്കൾ രാവിലെ 11.30 വരെ വീട്ടുകാരുമായി സുബിൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

പക്ഷേ, പിന്നീട് ഫോണിൽ കിട്ടാതായതോടെ ജോലി ചെയ്യുന്ന ഹോട്ടലിൽ വിളിച്ചപ്പോൾ സുബിൻ താമസസ്ഥലത്തേക്കു പോയെന്ന മറുപടിയാണു ലഭിച്ചത്. പിന്നീട് ഹോട്ടലുകാർ നടത്തിയ പരിശോധനയിലാണു മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ സുബിനെ കണ്ടത്. സുബിന്റെ ഫോണും കാണാതായിരുന്നു. 

ADVERTISEMENT

വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബന്ധുക്കൾ നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്നു രാവിലെ 10നു പ്ലാക്കാട്ടെ വീട്ടുവളപ്പിൽ. ഭാര്യ ആതിര. മകൻ ദേവിക്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Young man committed suicide for online loan fraud

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT