ദുരന്തനിവാരണ ഫണ്ട് തട്ടിപ്പ്; മുൻ ഡപ്യൂട്ടി തഹസിൽദാർക്ക് 11 വർഷം കഠിന തടവ്
തിരുവനന്തപുരം∙ മഴക്കാല ദുരന്തനിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിനു നെടുമങ്ങാട് മുൻ ഡപ്യൂട്ടി തഹസിൽദാർ കെ.സുകുമാരനെ വിജിലൻസ് കോടതി 11 വർഷം കഠിന തടവിനും 1,75,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു. പാങ്ങോടു വില്ലേജിൽ മഴക്കാല ദുരന്തനിവാരണത്തിനായി 2001-2002 കാലയളവിൽ സർക്കാർ അനുവദിച്ച 1,83,000 രൂപ ദുരിതബാധിതർക്ക് അനുവദിക്കാതെ ഒന്നാം പ്രതി പാങ്ങോട് വില്ലേജ് ഓഫിസറും രണ്ടാം പ്രതി സുകുമാരനും ചേർന്ന് തട്ടിയെടുത്ത സംഭവത്തിലാണു ശിക്ഷ. പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു. ഒന്നാം പ്രതി മരിച്ചതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.

അഴിമതി വിജിലൻസിനെ അറിയിക്കാം
അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിച്ചാൽ വിജിലൻസിന്റെ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ 85929 00900 എന്ന നമ്പറിലോ 94477 89100 എന്ന വാട്സാപ് നമ്പറിലോ അറിയിക്കണമെന്നു വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.