ഓച്ചിറ ∙ ദുരന്തങ്ങൾ വേട്ടയാടിയ ജീവിതത്തോടു പൊരുതിയാണു ജെസ്സി മോഹൻ അരങ്ങിലെത്തിയിരുന്നത്. ഒടുവിൽ, കണ്ണീരിലവസാനിച്ച കഥ പോലെ ആ അഭിനേത്രിക്കു മടങ്ങേണ്ടിവന്നു. മൂന്നാം വയസ്സിൽ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ ജെസ്സി മോഹൻ വിടപറഞ്ഞതും നാടകം കഴിഞ്ഞുള്ള യാത്രയിലുണ്ടായ അപകടത്തിലാണ്. ജൂൺ 24 നാണു അവരുടെ ഭർത്താവും നടനുമായ തേവലക്കര മോഹനൻ രോഗബാധിതനായി മരിച്ചത്. സ്വന്തമായി ഒരു വീട് എന്നത് ഇരുവരുടെയും സ്വപ്നമായിരുന്നു. അതുപോലും പൂർത്തിയാക്കാനാകാതെയാണു ജെസ്സിയുടെയും വിയോഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതാവും നാടക നടനുമായിരുന്ന ബേബിച്ചനോടൊപ്പമാണു കുട്ടിക്കാലത്തു ജെസ്സി വേദിയിലെത്തിയത്. അദ്ദേഹം മരിച്ചതോടെ ജെസ്സിയുടെയും 3 സഹോദരങ്ങളുടെയും അമ്മ ത്രേസ്യാമ്മയുടെയും ജീവിതം ദുരിതത്തിലായി. പിന്നീടു 13 വയസ്സു മുതൽ ജെസ്സി അമച്വർ നാടകങ്ങളിൽ‌ നടിയായി. 15 വയസ്സു മുതൽ പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടർന്നാണു ഭർത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. നാല് പതിറ്റാണ്ടോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ‘കൊല്ലം സ്വാതി’ എന്ന പേരിൽ‌ സ്വന്തം സമിതിയും രൂപീകരിച്ചു.

ADVERTISEMENT

16 വർഷം ഈ സമിതി വേദികളിൽ സജീവമായിരുന്നു. ഇതിനിടെ സാമ്പത്തിക ബാധ്യത ദമ്പതികളെ പ്രയാസത്തിലാക്കി. ആകെയുള്ള വീടും വസ്തുവും വിറ്റെങ്കിലും കടങ്ങൾ ബാക്കിയായി. തുടർന്ന് ഓച്ചിറ വലിയകുളങ്ങരയിലെ വാടക വീട്ടിലായിരുന്നു താമസം. കോവിഡ് കാലത്താണു സമിതിയുടെ പ്രവർത്തനം നിർത്തിയത്. ഇതിനിടെ മോഹനൻ രോഗബാധിതനായതോടെ ആഘാതം ഇരട്ടിച്ചു. ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ജെസ്സി മറ്റു സമിതികളിൽ അഭിനയിച്ചു. മോഹനന്റെ വിയോഗത്തോടെ തകർന്നുപോയെങ്കിലും ജീവനോപാധിയായ നാടകത്തെ കൈവിടാനായില്ല ജെസ്സിക്ക്.

തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടു പോകവെയാണ് ഏകമകളെ തനിച്ചാക്കി ജെസ്സിയുടെ വിയോഗം. ജീവിതത്തിൽ മറ്റു ദുരന്തങ്ങളും അവരെ വേട്ടയാടിയിരുന്നു. 10 വർഷം മുൻപാണു വ്യത്യസ്ത അപകടങ്ങളിൽ 2 സഹോദരങ്ങളെയും ജെസ്സിക്കു നഷ്ടമായത്. കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘വനിതാ മെസ്സ്’ എന്ന നാടകത്തിൽ ജെസ്സി പ്രധാനപ്പെട്ട രണ്ടു വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. നവംബർ ഒന്നു മുതലാണ് ഈ നാടകം അവതരിപ്പിച്ചു തുടങ്ങിയത്.

English Summary:

Theater Troupe's Vehicle Overturns at kannur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT