വാഹനപരിശോധന: ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്; ലൈസൻസും ആർസിയും ഒറിജിനൽ കാണിക്കാൻ ആവശ്യപ്പെടരുത്
കോട്ടയം ∙ വാഹനപരിശോധന നടത്തുമ്പോൾ ഇനി മുതൽ ലൈസൻസിന്റെയും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും (ആർസി) ഒറിജിനൽ കാണിക്കണമെന്ന് ആവശ്യപ്പെടരുതെന്ന് ഉദ്യോഗസ്ഥർക്കു കർശനനിർദേശം. ഗതാഗത നിയമലംഘനം ശ്രദ്ധയിൽപെട്ടാലും ഒറിജിനൽ ലൈസൻസും ആർസിയും ഇല്ലാത്തതിന്റെ പേരിൽ വാഹനം പിടിച്ചെടുക്കാനും പാടില്ല.

പകരം വാഹൻ സാരഥി ഡേറ്റ ബേസിൽ, ഓൺലൈനിൽ ഇ–ചലാൻ തയാറാക്കി രേഖകൾ പിടിച്ചെടുത്തു എന്നു രേഖപ്പെടുത്തുക മാത്രമേയുണ്ടാകൂ. ഇക്കാര്യം കർശനമായി പാലിക്കണമെന്നു കാട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു ഉത്തരവിറക്കി.
കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ 139–ാം വകുപ്പ് അനുസരിച്ച് ആർസിയുടെയും ലൈസൻസിന്റെയും ഡിജിറ്റൽ പകർപ്പ് പരിശോധകരെ കാണിച്ചാൽ മതിയെന്നു നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനം ഇതു പാലിച്ചിരുന്നില്ല.
ഒറിജിനൽ കാണിച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്ന രീതിവരെയുണ്ട്. കേന്ദ്രനിയമത്തിനു വിരുദ്ധമായി സംസ്ഥാനത്തെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്നു വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണു പുതിയ നിർദേശം.
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും ആർസിയും പ്രിന്റ് ചെയ്തു നൽകുന്നതു നിർത്താനും എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റംകൂടി മുന്നിൽക്കണ്ടാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്.
വാഹനപരിശോധനാസമയത്തു മൊബൈൽ ഫോണിൽ രേഖകൾ പൊലീസ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതിയെന്നു നേരത്തേ സംസ്ഥാന പൊലീസ് മേധാവിയും ഉത്തരവിട്ടിരുന്നു.