യുഎസ് കമ്പനി സർവേ: കേന്ദ്ര അന്വേഷണത്തിന് ഹൈക്കോടതി നിർദേശം
കൊച്ചി ∙ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഭീഷണിയാകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം ഉൾപ്പെടെ 54 നഗരങ്ങളിൽ യുഎസ് കമ്പനി സംശയകരമായ സർവേ നടത്തിയതിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥൻ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ സെക്രട്ടറിമാർക്ക് ഒരു മാസത്തിനകം കൈമാറണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു.

കൊച്ചി ∙ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഭീഷണിയാകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം ഉൾപ്പെടെ 54 നഗരങ്ങളിൽ യുഎസ് കമ്പനി സംശയകരമായ സർവേ നടത്തിയതിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥൻ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ സെക്രട്ടറിമാർക്ക് ഒരു മാസത്തിനകം കൈമാറണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. 2010 ൽ നടന്ന സർവേ സംബന്ധിച്ച് സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയാകില്ലെന്നു കോടതി വിലയിരുത്തി.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ടിഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും എക്സിക്യൂട്ടീവ് ഡയറക്ടറും നൽകിയ ഹർജിയാണു പരിഗണിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. വാഷിങ്ടൻ ഡിസി കേന്ദ്രമായ പ്രിൻസ്റ്റൻ സർവേ റിസർച് അസോഷ്യേറ്റ്സിനായി (പിഎസ്ആർഎ) ടെയ്‌ലർ നെൽസൻ സോഫ്രസ് (ടിഎൻഎസ്) ഇന്ത്യ 2010 ഒക്ടോബർ 2ന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്സ് നഗറിൽ നടത്തിയ സർവേ ക്രമസമാധാനപ്രശ്നത്തിനു കാരണമായി.
ബുക്‌ലെറ്റിലെ ചോദ്യങ്ങൾ മുസ്‌ലിം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പേരിൽ ഫോർട്ട് പൊലീസ് കേസെടുത്തു. അന്വേഷണമേറ്റെടുത്ത ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. മതസൗഹാർദം തകർക്കുക, മുസ്‌ലിം വിഭാഗത്തിനുള്ളിൽ വൈകാരികസംഘർഷമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സർവേക്കായി പിഎസ്ആർഎയും ടിഎൻഎസ് ഇന്ത്യയും കരാറുണ്ടാക്കിയെന്നാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്.
∙ കോടതി പറഞ്ഞത്: ‘സംശയമുണർത്തുന്ന ചോദ്യങ്ങളുമായി വിദേശകമ്പനി നമ്മുടെ രാജ്യത്തു സർവേ നടത്തിയത് ആശ്ചര്യമുണ്ടാക്കുന്നു. ഇത്തരം സർവേകൾ മതസൗഹാർദത്തെയും രാജ്യസുരക്ഷയെയും ബാധിക്കും. രാജ്യത്തിന്റെ അഖണ്ഡത തകർക്കുകയാണ് സർവേയുടെ ലക്ഷ്യമെങ്കിൽ കേന്ദ്ര സർക്കാർ ഗുരുതരമായി കണ്ട് ഉചിതനടപടി സ്വീകരിക്കണം.’
∙ സർവേ ഇങ്ങനെ: ഇരുപതിലേറെ രാജ്യങ്ങളിൽ ഗവേഷണം നടത്തിയെന്നാണ് പിഎസ്ആർഎ അറിയിച്ചത്. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതേ ചോദ്യങ്ങളാണു ചോദിച്ചത്. തങ്ങളുടെ ഉപയോക്താക്കൾക്ക് രാജ്യങ്ങളുടെ പാരമ്പര്യം, മൂല്യങ്ങൾ, മനോഭാവം തുടങ്ങിയവ മനസ്സിലാക്കാനുള്ള ഗവേഷണമാണിതെന്നും അറിയിച്ചു. പിഎസ്ആർഎക്ക് ഇന്ത്യയിൽ ഓഫിസ് ഇല്ലാത്തതിനാലാണു ടിഎൻഎസ് ഇന്ത്യയുമായി ഫീൽഡ് വർക്കിനു കരാർ ഒപ്പിട്ടത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ പ്രതിഷേധമോ ബുദ്ധിമുട്ടോ ഇല്ലാതെ സർവേ നടത്തിയെന്നും അറിയിച്ചു.