231 ഐഎഎസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 പേർ; കെട്ടിക്കിടക്കുന്നത് 3 ലക്ഷം ഫയലുകൾ
തിരുവനന്തപുരം ∙ വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിൽ. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും അല്ലാത്തവർക്ക് കുറച്ചു വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾപോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുന്നു.

231 ഐഎഎസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 പേർ മാത്രമാണുള്ളത്. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. പലരും മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നിരീക്ഷകരായി പോയതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഏറ്റവും സീനിയറായ മനോജ് ജോഷിയും രാജേഷ്കുമാർ സിങ്ങും കേന്ദ്ര ഡപ്യൂട്ടേഷനിൽ തുടരുന്നതിനാലാണ് വി.വേണു വിരമിച്ചപ്പോൾ സീനിയോറിറ്റിയിൽ തൊട്ടുപിന്നിലുള്ള ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയാക്കിയത്. ശാരദ കഴിഞ്ഞാൽ സീനിയറായ 1990 ബാച്ചിലെ കമലവർധന റാവുവും കേന്ദ്രത്തിലാണ്.
തൊട്ടുതാഴെയുള്ള രാജു നാരായണസ്വാമി നടപടികൾ നേരിടേണ്ടി വന്നതുകാരണം ഇപ്പോഴും പ്രിൻസിപ്പൽ സെക്രട്ടറി മാത്രമാണ്. സർക്കാരിനു താൽപര്യമില്ലാത്തതിനാൽ അദ്ദേഹത്തിന് പാർലമെന്ററികാര്യ വകുപ്പിന്റെ ചുമതല മാത്രമാണു നൽകിയിരിക്കുന്നത്.
ധന അഡിഷനൽ ചീഫ് സെക്രട്ടറിയായ ഡോ.എ.ജയതിലകാണു തൊട്ടുപിന്നിൽ. ധന സെക്രട്ടറിമാർക്കു മറ്റു വകുപ്പുകളുടെ ചുമതല നൽകാറില്ലെങ്കിലും ആൾക്ഷാമം കാരണം നികുതി വകുപ്പിന്റെ ചുമതലയും ജയതിലകിനാണ്. സെക്രട്ടേറിയറ്റിൽ 10 സെക്‌ഷനുള്ള വലിയ വകുപ്പാണിത്. പുതിയ കണക്കു പ്രകാരം ധനവകുപ്പിൽ മാത്രം 26,257 ഫയലുകളാണു കെട്ടിക്കിടക്കുന്നത്. സെക്രട്ടേറിയറ്റിൽ ആകെ കെട്ടിക്കിടക്കുന്ന ഫയലുകൾ 3 ലക്ഷം കവിഞ്ഞു. വകുപ്പു സെക്രട്ടറിമാർ പല വകുപ്പുകൾ ഒരേ സമയം കൈകാര്യം ചെയ്യുന്നതിനാൽ തീരുമാനം വൈകുന്നുവെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിനു വേണ്ടപ്പെട്ട ഉദ്യോഗസ്ഥനായ കെ.ആർ.ജ്യോതിലാലിന് പൊതുഭരണം, വനം, ഉൗർജം, ഗതാഗതം എന്നീ 4 സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. 5 വകുപ്പുകൾ ഒരേസമയം കൈകാര്യം ചെയ്തിരുന്ന എ.കൗശികൻ ഫയൽ നോക്കാൻ സമയം കിട്ടുന്നില്ലെന്നു പരാതിപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പ് ഒഴിവാക്കി. പുനീത്കുമാറിനു 4 വകുപ്പുകളും ബിജു പ്രഭാകറിനും ടിങ്കു ബിസ്വാളിനും 3 വകുപ്പുകൾ വീതവുമുണ്ട്.