ജപ്തി ചെയ്ത ഭൂമി റോഡിന് നൽകി സഹകരണ സംഘം 67 ലക്ഷം വാങ്ങി
തൃശൂർ ∙ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ മനംനൊന്തു മരിച്ചയാളുടെ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും പെരുവഴിയിലാക്കി സഹകരണ സംഘത്തിനു സർക്കാരിന്റെ ‘സഹായം’. നിക്ഷേപകനു ലഭിക്കേണ്ട 65 ലക്ഷം രൂപയോളം മടക്കി നൽകാൻ സഹകരണ സംഘത്തിന്റെ കെട്ടിടവും സ്ഥലവും ജപ്തി ചെയ്യാൻ കോടതി വിധിച്ചതു മറച്ചുവച്ചു ഭരണസമിതി കെട്ടിടവും സ്ഥലവും റോഡ് വികസനത്തിനു വിട്ടുനൽകി സർക്കാരിൽനിന്നു വാങ്ങിയത് 67 ലക്ഷം രൂപ! ഇതിൽ ഒരു രൂപ പോലും നിക്ഷേപകനു കൊടുത്തതുമില്ല.

ഭരണസമിതിയുടെ ക്രമക്കേടു മൂലം പ്രതിസന്ധിയിൽ നിൽക്കുന്ന പുത്തൂർ സഹകരണ സംഘത്തിലാണു വിചിത്ര സംഭവം. എന്നാൽ, ക്രമക്കേടു നടന്നതു കോൺഗ്രസ് ഭരിക്കുന്ന കാലത്താണെന്നും ജപ്തി നടപടി നിലനിൽക്കുന്ന കാര്യം അറിയില്ലെന്നുമാണു സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിലപാട്. പുത്തൂർ കൈനൂർ അവണൂരിൽ ശിവരാമൻ 2010ൽ ആണു സംഘത്തിൽ 40 ലക്ഷം രൂപ നിക്ഷേപിച്ചത്. 2015 വരെ പലിശ ലഭിച്ചിരുന്നു. ഭരണസമിതിയുടെ ക്രമക്കേടുകളുടെ പേരിൽ സംഘം പിന്നീടു പ്രതിസന്ധിയിലായി. ശിവരാമൻ അടക്കമുള്ളവർക്കു നിക്ഷേപത്തുക തിരികെ ലഭിക്കാത്ത അവസ്ഥയായി. ഇതിനിടെ 2016ൽ ശിവരാമൻ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഗിരിജ കോടതിയെ സമീപിച്ചു . സംഘത്തിന്റെ ആസ്ഥാന കെട്ടിടവും 40 സെന്റ് ഭൂമിയും ജപ്തി ചെയ്തു പണം തിരികെ നൽകാൻ 2018ൽ കോടതി ഉത്തരവിട്ടു. എന്നാൽ, ജപ്തി നടപ്പാക്കിയില്ല. 2022ൽ ഗിരിജ മരിച്ചു. ചികിത്സയ്ക്കു പണമില്ലാതെ വലയുമ്പോഴും നിക്ഷേപത്തുക പൂർണമായി മടക്കിനൽകാൻ നടപടിയുണ്ടായില്ല.
ശിവരാമന്റെ മകൻ മരത്തിൽനിന്നു വീണു ഗുരുതര പരുക്കേറ്റ് 8 മാസം ആശുപത്രിയിൽ കിടന്നപ്പോഴും പണം ലഭിച്ചില്ല. കഴിഞ്ഞവർഷം പുത്തൂർ റോഡ് വികസനവുമായി ബന്ധപ്പെട്ടു സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ പുത്തൂർ സഹകരണ സംഘവും സ്ഥലവും കെട്ടിടവും വിട്ടുനൽകി. നഷ്ടപരിഹാരമായി സർക്കാർ അനുവദിച്ച 67 ലക്ഷം രൂപ ലഭിക്കാൻ ബാങ്ക് ഭരണ സമിതി നൽകിയ അപേക്ഷയിൽ ജപ്തി ഉത്തരവിന്റെ കാര്യം മറച്ചുവച്ചെന്നാണു സൂചന. ബാങ്കിന്റെ ഭൂമിക്കു മേൽ ജപ്തി ഉത്തരവു നിലവിലില്ലെന്ന മട്ടിൽ കൈനൂർ വില്ലേജ് ഓഫിസറുടെ പേരിലുള്ള സർട്ടിഫിക്കറ്റും സർക്കാരിനു നൽകി. കേരള ബാങ്കിൽനിന്നു സംഘം വായ്പയെടുത്ത 5 കോടി രൂപയുടെ രേഖ അപേക്ഷയ്ക്കൊപ്പം സംഘം ഹാജരാക്കുകയും ചെയ്തു. ഭൂമിക്കു നഷ്ടപരിഹാരമായി സർക്കാർ അനുവദിച്ച 67 ലക്ഷം രൂപ കേരള ബാങ്കിനു കൈമാറി. 5 കോടി രൂപയുടെ വായ്പയ്ക്കുള്ള പലിശയായി ഇതു വരവുവച്ചെന്നാണു വിവരം. ശിവരാമന്റെ കുടുംബം കലക്ടർക്കു നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.