തിരുവനന്തപുരം ∙ ഡിസംബർ 1 മുതൽ കെഎസ്ഇബിയിൽ പുതിയ കണക്‌ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കണം. ക്രമക്കേടുകൾ ഒഴിവാക്കാനാണിത്. മുൻഗണനാക്രമം കർശനമായി പാലിക്കണമെന്നു ചെയർമാൻ നിർദേശം നൽകി. അപേക്ഷ ലഭിച്ച് 2 ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരം നൽകണം. സീനിയോറിറ്റി നമ്പറും എന്നു സേവനം ലഭ്യമാകുമെന്ന സന്ദേശവും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്സാപ്പിലും എസ്എംഎസ് ആയും ലഭിക്കും. അപേക്ഷ തീർപ്പാക്കൽ സംബന്ധിച്ച തത്സമയ വിവരം വെബ്സൈറ്റിൽ കാണാം. പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെൽ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കസ്റ്റമർ കെയർ സെന്ററുകൾ ആരംഭിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡിസംബർ 1 മുതൽ കെഎസ്ഇബിയിൽ പുതിയ കണക്‌ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കണം. ക്രമക്കേടുകൾ ഒഴിവാക്കാനാണിത്. മുൻഗണനാക്രമം കർശനമായി പാലിക്കണമെന്നു ചെയർമാൻ നിർദേശം നൽകി. അപേക്ഷ ലഭിച്ച് 2 ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരം നൽകണം. സീനിയോറിറ്റി നമ്പറും എന്നു സേവനം ലഭ്യമാകുമെന്ന സന്ദേശവും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്സാപ്പിലും എസ്എംഎസ് ആയും ലഭിക്കും. അപേക്ഷ തീർപ്പാക്കൽ സംബന്ധിച്ച തത്സമയ വിവരം വെബ്സൈറ്റിൽ കാണാം. പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെൽ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കസ്റ്റമർ കെയർ സെന്ററുകൾ ആരംഭിക്കും.

അപേക്ഷിക്കാൻ കസ്റ്റമർ പോർട്ടൽ:  wss.kseb.in

ADVERTISEMENT

നിലവിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന wss.kseb.in എന്ന ഉപഭോക്തൃ വെബ്സൈറ്റിലൂടെയായിരിക്കും പുതിയ കണക്‌ഷന് ഉൾപ്പെടെയുള്ള അപേക്ഷകൾ ഇനി സമർപ്പിക്കേണ്ടത്. വെബ്സൈറ്റിലെ വിവരങ്ങൾ മലയാളത്തിലും ഇംഗ്ലിഷിലും ലഭ്യമാകും.

English Summary:

Kerala State Electricity Board Now Offers All Services Through Online