വാർഡ് വിഭജനം: ഇനി നിയമ, രാഷ്ട്രീയ പോരാട്ടം
തിരുവനന്തപുരം ∙ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിച്ചുള്ള കരട് വിജ്ഞാപനം നിയമ, രാഷ്ട്രീയ പോരാട്ടങ്ങൾക്കു വഴിവയ്ക്കും. ജനസംഖ്യയുടെ തുല്യമായ വീതംവയ്പിലൂടെ വാർഡ് വിഭജിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനു പുറമേ സിപിഐയും കോടതിയെ സമീപിക്കും.

സിപിഐയുടെ ഭാഗമായ കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. വാർഡ് വിഭജനത്തിൽ ഇടതു കക്ഷികൾക്കിടയിൽ അഭിപ്രായ ഐക്യമില്ലെന്നു സിപിഐ അനുകൂല സംഘടന പറയുന്നു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢപദ്ധതിയാണു വാർഡ് വിഭജനമെന്നു പ്രതിപക്ഷം ആരോപിക്കുന്നതിനിടെ, ഇടതു സംഘടനയുടെ നിലപാട് സർക്കാരിനു തലവേദനയാകും.
വാർഡ് വിഭജന വ്യവസ്ഥ ചോദ്യംചെയ്ത് മുസ്‌ലിം ലീഗും കോടതിയെ സമീപിച്ചിരുന്നു. കരട് വിജ്ഞാപനമിറങ്ങും വരെ ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ച കോൺഗ്രസ്, വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കും. കോൺഗ്രസിന്റെ തദ്ദേശസ്ഥാപന വിഭാഗമായ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന നേതൃത്വം നൽകും.
വാർഡ് വിഭജനത്തിന്റെ വിശദാംശങ്ങൾ പഠിക്കുമെന്നും കൃത്രിമം കണ്ടെത്തിയാൽ ചെറുക്കാൻ ഏതറ്റം വരെയും പോകുമെന്നും സംഘടന സംസ്ഥാന അധ്യക്ഷൻ എം.മുരളി വ്യക്തമാക്കി.
പഞ്ചായത്തുകളിലും കോർപറേഷനുകളിലും കഴിഞ്ഞ തവണ ആധിപത്യമുറപ്പിച്ച് എൽഡിഎഫ് കുതിച്ചപ്പോൾ നഗരസഭകളിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. 2015 ൽ തങ്ങളുടെ ഭരണകാലയളവിൽ രൂപീകരിച്ച കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് ഭരണം നിലനിർത്തി. കണ്ണൂർ കോർപറേഷനിലും നഗരസഭകളിലുമടക്കം മേൽക്കൈ നേടാനുള്ള എൽഡിഎഫിന്റെ നീക്കമായാണ് വാർഡ് വിഭജനത്തെ യുഡിഎഫ് കാണുന്നത്.