കരിങ്കൊടി പ്രതിഷേധം: ഹൈക്കോടതി വിധി സമാനകേസുകൾക്ക് മാർഗനിർദേശമാകും
കൊച്ചി ∙ കരിങ്കൊടി പ്രതിഷേധം അപകീർത്തിപ്പെടുത്തലോ നിയമവിരുദ്ധമോ അല്ലെന്ന ഹൈക്കോടതി വിധി സമാനകേസുകൾക്കു മാർഗനിർദേശമാകും. മന്ത്രി, ഗവർണർ, വൈസ് ചാൻസലർ തുടങ്ങി അധികാരസ്ഥാനങ്ങൾ വഹിക്കുന്നവർക്കെതിരായ പ്രതിഷേധത്തിനു കരിങ്കൊടി വീശൽ സർവസാധാരണമായ പശ്ചാത്തലത്തിലാണു വിധിയുടെ പ്രസക്തി. എന്നാൽ, ഓരോ കേസിലും പ്രതി ചേർക്കപ്പെട്ടവർ കേസ് നടപടികൾ റദ്ദാക്കിക്കിട്ടണമെങ്കിൽ പ്രത്യേകം ഹർജി നൽകേണ്ടിവരും.

നവകേരളസദസ്സുമായി ബന്ധപ്പെട്ടു കരിങ്കൊടി വീശിയതിനു മാത്രം പലയിടത്തും കേസുകൾ നിലവിലുണ്ട്. കരിങ്കൊടി പ്രതിഷേധങ്ങളിൽ പൊലീസ് ഉൾപ്പെടെ ആർക്കെങ്കിലും അപകടമോ അക്രമമോ നേരിടേണ്ടിവരികയും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കേസിൽനിന്ന് ഊരിപ്പോകുക എളുപ്പമാകില്ല. ഹൈക്കോടതി വിധിക്ക് ആധാരമായ കേസിൽ, കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ഗുരുതരമായ മറ്റു പ്രശ്നങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടായിരുന്നില്ല. മറിച്ചുള്ള സംഭവങ്ങളിൽ കോടതി നിലപാട് സമാനമാകില്ല. ഓരോ കേസിലും വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്തിയാകും തുടർനടപടി.