അയർലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാൻ പാലാക്കാരി
പാലാ ∙ അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൈക വിളക്കുമാടം മണിമന്ദിരത്തിൽ എം.ബി. മഞ്ജുദേവി (49) മത്സരിക്കുന്നു. 19 വർഷമായി അയർലൻഡിൽ നഴ്സായ മഞ്ജുദേവി ഭരണകക്ഷിയായ ഫ്യാനഫോയ്‌ൽ പാർട്ടിയുടെ സ്ഥാനാർഥിയായി ഡബ്ലിനിലെ ഫിഗ്‌ൽ ഈസ്റ്റ് മണ്ഡലത്തിലാണു ജനവിധി തേടുന്നത്.

ഡബ്ലിൻ ഫിൻഗ്ലസിലാണു മഞ്ജുദേവി ഭർത്താവ് തിരുവനന്തപുരം സ്വദേശി ശ്യാം മോഹൻ, മക്കളായ ദിയ, ശ്രേയ എന്നിവരോടൊപ്പം താമസിക്കുന്നത്. വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ട. ഹവിൽദാർ മേജർ കെ.എം.ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകളാണു മഞ്ജുദേവി.
പാലാ സെന്റ് മേരീസ് ഹൈസ്‌കൂൾ, അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മഞ്ജുദേവി രാജസ്ഥാനിലെ ബിർള സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ നിന്ന് ഒന്നാം റാങ്കോടെയാണു ജനറൽ നഴ്‌സിങ് പാസായത്. ഡൽഹി, സൗദി എന്നിവിടങ്ങളിൽ ജോലി ചെയ്തശേഷമാണു വിദേശത്തേക്കു പോയത്.