ചമയമിട്ടു തീർന്നു; കലയ്ക്കും ജീവിതത്തിനും
കോട്ടയ്ക്കൽ (മലപ്പുറം) ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിദ്യാർഥികൾക്ക് ചമയമിടുന്നതിനിടെ ഗ്രീൻ റൂമിൽ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് ആശുപത്രിയിൽ മരിച്ചു. എറണാകുളം നോർത്ത് പറവൂർ കൈതാരം ആലക്കട റോഡ് മണപ്പിള്ളിൽ പ്രശാന്ത് നിവാസിൽ എൻ.വി.ഗോപി (78) ആണ് മരിച്ചത്. കോട്ടയ്ക്കൽ ഗവ. രാജാസ് ഹപയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 9നാണ് സംഭവം.

ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടക മത്സരത്തിനുള്ള പൊന്നാനിജയമാതാ ഇഎംഎച്ച്എസിന്റെ സംഘത്തിലെ അവസാനത്തെ കുട്ടിക്ക് മേക്കപ്പ് ഇടുന്നതിനിടെയാണ് ഗോപിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ സഹപ്രവർത്തകരും സംഘാടകരും സഹായം തേടിയതിനെത്തുടർന്ന് കലോത്സവ വേദിയിലെ മെഡിക്കൽ സംഘം പരിശോധിച്ചു. പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
40 വർഷമായി മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നയാളാണ് ഗോപി. കൊല്ലം കുണ്ടറയിലെ കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (കെൽ) ജീവനക്കാരനായിരുന്ന ഇദ്ദേഹം 2000ൽ സ്വയം വിരമിച്ച ശേഷം പൂർണമായും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കൊച്ചിയിൽ നിന്ന് ഗോപിയും സഹായികളും നോർത്ത് പറവൂർ ഗോതുരുത്ത് യുവജന ചവിട്ടു നാടക കലാസമിതിയുടെ സംഘാംഗമായി കോട്ടയ്ക്കലിലെത്തിയത്. വിജയ മാതാ സ്കൂളിലെ വിദ്യാർഥികൾക്കു പുറമേ ഇന്നലെ പൊന്നാനി തൃക്കാവ് ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും അദ്ദേഹം മേക്കപ്പ് ഇടേണ്ടിയിരുന്നതാണ്.
ഗോപിയുടെ വിയോഗത്തെത്തുടർന്ന് സങ്കടം ഉള്ളിലൊതുക്കി സഹപ്രവർത്തകരാണ് അവർക്ക് ചമയമൊരുക്കിയത്. കൈതാരം മിനി ആർട്സിലെ മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നു.
സംസ്കാരം ഇന്നു രാവിലെ 10ന് നോർത്ത് പറവൂർ തോന്ന്യാവ് ശ്മശാനത്തിൽ. ഭാര്യ: വി.പി.ശൈലജ (എൽഐസി ഏജന്റ്). മകൻ: പ്രശാന്ത്. മരുമകൾ: ശ്രുമി.