ലോക സർവമത സമ്മേളനം: മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും
തിരുവനന്തപുരം ∙ ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സമ്മേളനത്തിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. 29, 30, ഡിസംബർ 1 തീയതികളിലാണ് സമ്മേളനം. ഇറ്റലിക്കു പുറമേ വിവിധ രാജ്യങ്ങളിൽനിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുക്കും.

തിരുവനന്തപുരം ∙ ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സമ്മേളനത്തിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. 29, 30, ഡിസംബർ 1 തീയതികളിലാണ് സമ്മേളനം. ഇറ്റലിക്കു പുറമേ വിവിധ രാജ്യങ്ങളിൽനിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുക്കും. ശിവഗിരിയിൽ നിന്നുള്ള സന്യാസി സംഘം 28ന് വത്തിക്കാനിലെത്തും. ആലുവയിൽ ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ലോക സർവമത സമ്മേളനമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അറിയിച്ചു.
29ന് കർദിനാൾ മിഗേൽ എയ്ഞ്ചൽ അയുസോ ഗഹോട്ട് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യും. ‘ദൈവദശകം’ ഇറ്റാലിയൻ ഭാഷയിലേക്കു തർജമ ചെയ്തത് ആലാപനം നടത്തിയാണ് തുടക്കം. റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി, ഇന്റർ ഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ.മിഥിൻ ജെ.ഫ്രാൻസിസ് ആണ് സമ്മേളനത്തിന്റെ മോഡറേറ്റർ. ലോകത്തെ എല്ലാ മതവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരും വത്തിക്കാനിലെ വിവിധ മഠങ്ങളിലെ പുരോഹിതരും സമ്മേളനത്തിൽ പങ്കെടുക്കും.