എയ്ഡഡ് സ്കൂൾ നിയമനം: ഉത്തരവിൽ അവ്യക്തതയെന്ന് സ്കൂൾ മാനേജർമാർ
തിരുവനന്തപുരം ∙ എയ്ഡഡ് സ്കൂളുകളിൽ മാനേജർമാർ നടത്തിയ സ്ഥിരനിയമന ഉത്തരവുകൾ പിൻവലിക്കണമെന്ന് ഉത്തരവിട്ട സർക്കാർ, കഴിഞ്ഞ 3 വർഷത്തിനിടെ ഇത്തരത്തിൽ നടത്തിയ ഒട്ടേറെ നിയമനങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. ശനിയാഴ്ച ഇറക്കിയ പുതിയ ഉത്തരവിലൂടെ ഇൗ നിയമനങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലായി. ഫലത്തിൽ, 2021 നവംബർ 8നു ശേഷം മാനേജർമാർ നടത്തിയ എല്ലാ സ്ഥിര നിയമനങ്ങളും റദ്ദാക്കണമെന്ന നിർദേശം ആശങ്കയ്ക്കു വഴിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ശനിയാഴ്ച ഇറക്കിയ ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നും മാനേജർമാർ പരാതിപ്പെടുന്നു.

ഒറ്റയടിക്ക് ഉത്തരവുകൾ പിൻവലിക്കണമെന്നു നിർദേശിച്ചതാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്. ദിവസ വേതന അടിസ്ഥാനത്തിൽ തന്നെ നിയമനം നൽകിയാൽ പിന്നീടു സ്ഥിരപ്പെടുത്തുന്നതിന് സർവീസ് ചട്ടങ്ങൾ പ്രകാരം തടസ്സമുണ്ടാകുമെന്നു മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. ദിവസവേതനക്കാരായി നിയമിക്കുന്നവരെ പിന്നീടു വ്യവസ്ഥകൾ പാലിക്കുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 3 വർഷത്തിനിടെ പ്രായപരിധി കഴിഞ്ഞവർക്ക് ഇനി മുൻകാല പ്രാബല്യത്തോടെ നിയമന അംഗീകാരം ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്.
സ്ഥിരനിയമനം റദ്ദാക്കില്ല: മന്ത്രി
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതു വരെ എയ്ഡഡ് സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ മാനേജർമാർ നിയമനം നടത്താവൂ എന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയതെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഹൈക്കോടതി വിധിക്കു വിരുദ്ധമായി സമർപ്പിക്കുന്ന നിയമന ശുപാർശകൾ തിരികെ നൽകുന്നതിനും അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. അധ്യാപക സ്ഥിരനിയമനം റദ്ദാക്കാനോ നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുനഃപരിശോധിക്കാനോ നിർദേശം നൽകിയിട്ടില്ല– മന്ത്രി വ്യക്തമാക്കി.
മന്ത്രിയുമായി ഇന്നു ചർച്ച
തിരുവനന്തപുരം ∙ കഴിഞ്ഞ 3 വർഷത്തെ സ്ഥിരനിയമന ഉത്തരവുകൾ പിൻവലിക്കണമെന്ന സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജർമാരുടെ സംഘടനകൾ ഇന്നു മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തും.
കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് പ്രതിനിധികളും പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളുമാണ് ചർച്ച നടത്തുന്നത്. ഭിന്നശേഷി നിയമനത്തിനായി സീറ്റുകൾ മാറ്റിവച്ചിട്ടും മറ്റുള്ളവർക്ക് നിയമന അംഗീകാരം നൽകാത്തതു ചോദ്യം ചെയ്ത് എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.