ഇടമലക്കുടി റേഷൻ വിതരണത്തിൽ വൻതട്ടിപ്പ്: 10 ടൺ അരി മറിച്ചുവിറ്റു
മൂന്നാർ ∙ ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽ നിന്നു 10,000 കിലോ (10 ടൺ) അരി സ്വകാര്യവിപണിയിൽ മറിച്ചുവിറ്റു. പെട്ടിമുടിയിലെ ഗോഡൗണിലുള്ള സ്റ്റോക്കിൽ 10 ടണ്ണിലധികം അരിയുടെ കുറവു കണ്ടെത്തിയതിനെത്തുടർന്നു സ്റ്റോർ കീപ്പർമാരായ 2 പേരെ ചുമതലയിൽ നിന്നു നീക്കി. ഗിരിജൻ സൊസൈറ്റി മുൻ സെക്രട്ടറിയെയും സഹോദരനെയുമാണു നീക്കിയത്.

-
Also Read
ഈ സ്കൂളിന്റെ വെളിച്ചം; മൂന്ന് ‘കൺ’മണികൾ!
സിവിൽ സപ്ലൈസ് വകുപ്പിലെ ചില താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് അരി മറിച്ചുവിറ്റതെന്നാണു സൂചന. ഇടമലക്കുടിയിലെ ആദിവാസികൾക്കു നവംബറിലെ റേഷൻ തടസ്സപ്പെട്ടെന്നു കാട്ടി ശനിയാഴ്ച ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു കലക്ടർ വി.വിഘ്നേശ്വരി ഇടപെട്ട് അരി എത്തിക്കാൻ നടപടിയെടുത്തു. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോടു സ്ഥലത്തെത്തി അന്വേഷണം നടത്താനും നിർദേശം നൽകി.
ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ സഞ്ജയ് നാഥൻ, റേഷനിങ് ഇൻസ്പെക്ടർ ജയകുമാർ, ഇടമലക്കുടിയിലെ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജൻ സൊസൈറ്റി അധികൃതർ എന്നിവർ ഞായറാഴ്ച നടത്തിയ പരിശോധനയിലാണു ക്രമക്കേടു കണ്ടെത്തിയത്.