എക്സാലോജിക് – സിഎംആർഎൽ: രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടെന്ന് എസ്എഫ്ഐഒ
ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടുകൾ സംബന്ധിച്ച് സിഎംആർഎലിനെതിരായ അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നു എസ്എഫ് ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്). അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു എസ്എഫ്ഐഒ സത്യവാങ്മൂലം നൽകിയത്.

വീണാ വിജയൻ ഉൾപ്പെടെ 20 പേരെ ഇതിനോടകം ചോദ്യം ചെയ്തു. സിഎംആർഎലിന്റെ കമ്പനി സെക്രട്ടറി പി. സുരേഷ് കുമാറിനെ ഏഴു തവണയാണു ചോദ്യം ചെയ്തത്. അന്വേഷണം വളരെ പുരോഗമിച്ച ഘട്ടത്തിലാണ്. എസ്എഫ്ഐഒയുടേതു സ്വതന്ത്ര അന്വേഷണമാണെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ അന്വേഷണവുമായി ബന്ധമില്ലെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ ഹർജിക്കാരെ പ്രോസിക്യൂട്ട് ചെയ്യണോ എന്നതിൽ തീരുമാനമെടുക്കാൻ സാധിക്കൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കമ്പനി നിയമത്തിന്റെ പല വ്യവസ്ഥകളും എക്സാലോജിക് ലംഘിച്ചുവെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും ഈ സാഹചര്യത്തിലാണ് ഈ വർഷം ജനുവരിയിൽ അന്വേഷണത്തിനു ശുപാർശ ചെയ്തതെന്നും എസ്എഫ്ഐഒ വ്യക്തമാക്കി. സിഎംആർഎൽ നൽകിയ ഹർജി ഇന്നു ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.