സിൽവർലൈൻ പദ്ധതിയിലെ മാറ്റം: റെയിൽവേ നിർദേശിക്കുന്നത് സ്വന്തം പാതയുടെ അതേ മാനദണ്ഡങ്ങൾ
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയിൽ റെയിൽവേ നിർദേശിച്ച മാറ്റങ്ങൾ മിക്കതും കേരളത്തിലെ നിർദിഷ്ട മൂന്ന്, നാല് റെയിൽപ്പാതയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതു തന്നെ . നാളെ കെ റെയിൽ – റെയിൽവേ അധികൃതർ തമ്മിൽ കൊച്ചിയിൽ നടക്കുന്ന ചർച്ചയിലെ പ്രധാന പ്രതിസന്ധിയും ഇതാണ്. റെയിൽവേ സ്വന്തം നിലയ്ക്കു ഈ പാതകൾ നിർമിക്കുമെന്നിരിക്കെ ‘സിൽവർലൈൻ എന്ന പേരിൽ അതേ പാത കേരളം പണം മുടക്കി പാത നിർമിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. നാഗർകോവിൽ–മംഗളൂരു, എറണാകുളം–കോയമ്പത്തൂർ റൂട്ടുകളിൽ മൂന്നും നാലും പാതകളുടെ സർവേ റെയിൽവേ നടത്തി വരികയുമാണ്.

കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും (കെആർഡിസിഎൽ) റെയിൽവേ അധികൃതരുമാണു നാളെ ചർച്ചയിൽ പങ്കെടുക്കുക. റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ, കെആർഡിസിഎൽ എംഡി വി.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു ചർച്ച . പാത ബ്രോഡ്ഗേജാക്കണം, വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഓടിക്കാൻ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണു റെയിൽവേയുടേത്. ഇവയാണ് റെയിൽവേയുടെ മൂന്നും നാലും പാതയുടെ മാനദണ്ഡങ്ങളും. ഡിസൈൻ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ എന്നിങ്ങനെയാണു സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്തിരുന്നത്. പാത സ്റ്റാൻഡേഡ് ഗേജിലും. വന്ദേഭാരത് പരീക്ഷിച്ച 160 കിമീ പരമാവധി വേഗം സാധ്യമാകണമെന്നു റെയിൽവേ പറയുന്നു. ഓട്ടമാറ്റിക് സിഗ്നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റെയിൽവേ നിഷ്കർഷിക്കുന്നു. പരമാവധി വേഗം 200 കിലോമീറ്ററും നിശ്ചിത ഇടവേളകളിൽ ഇരുദിശയിലും ട്രെയിൻ സർവീസും സാധ്യമാകുന്ന പദ്ധതിയാണു കേരളത്തിനു വേണ്ടതെന്ന നിലപാടാണു കെആർഡിസിഎല്ലിനുള്ളത്.