വൈദ്യുതി വാങ്ങൽ: ദീർഘകാല കരാറിൽ ഭിന്നനിലപാടുമായി മുൻ ചെയർമാൻമാർ
തിരുവനന്തപുരം ∙ ദീർഘകാലത്തേക്ക് കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 3 കമ്പനികളിൽ നിന്നു വാങ്ങാനുള്ള കരാർ റദ്ദാക്കരുതെന്ന് കെഎസ്ഇബി മുൻ സിഎംഡി കൂടിയായ മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി. നിയമവിരുദ്ധമായ കരാറിനു നിലനിൽപില്ലാത്തതിനാൽ റദ്ദാക്കണമെന്നു പിന്നീടു സിഎംഡിയായിരുന്ന ബി.അശോക്–ഇരുവരും ഇക്കാര്യങ്ങൾ വിശദമാക്കി സർക്കാരിനു നൽകിയ കത്തുകൾ പുറത്ത്.

ദീർഘകാലത്തേക്കു വൈദ്യുതി വാങ്ങാനുള്ള ഡിബിഎഫ്ഒഒ (ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓൺ, ഓപ്പറേറ്റ് മാതൃക) കരാറുകൾ റദ്ദാക്കരുതെന്നും റദ്ദാക്കിയാൽ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം രൂക്ഷമാകുകയും കെഎസ്ഇബി വൻ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യുമെന്നും വ്യക്തമാക്കിയാണ് പോൾ ആന്റണി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് 2022 ജൂൺ 4ന് കത്തയച്ചത്. ഈ കരാർ നിലവിൽ വന്ന ശേഷം കുറച്ചു കാലത്തേക്കാണ് പോൾ ആന്റണി കെഎസ്ഇബിയിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നത്. പിന്നീട് ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് കരാറിന്റെ പ്രസക്തി വ്യക്തമാക്കി അദ്ദേഹം മന്ത്രിക്കു കത്തു നൽകിയത്.
എന്നാൽ, നിയമപരമായി നിലനിൽക്കാത്ത കരാറിനു വേണ്ടി വാദിക്കരുതെന്നും കരാർ റദ്ദാക്കി അതിനെക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള പുതിയ കരാറുകളിൽ ഏർപെടുന്നതാണ് ഉചിതമെന്നുമായിരുന്നു ബി.അശോകിന്റെ കത്തിലെ വാദം. കെഎസ്ഇബി സിഎംഡി സ്ഥാനത്തു നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ 2022 ജൂലൈ 16 ന് ആണ് അന്നത്തെ സിഎംഡി ബി.അശോക് വൈദ്യുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തയച്ചത്.
പോൾ ആന്റണിയുടെ കത്തിൽനിന്ന് ‘കരാറുകൾ റദ്ദാക്കിയാൽ
കെഎസ്ഇബിക്കും സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. വലിയ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. കായംകുളം പോലെയുള്ള നിലയങ്ങളിലെ വൈദ്യുതിയെ ആശ്രയിക്കേണ്ടി വരും. ഉയരുന്ന വൈദ്യുതി നിരക്കിന്റെ ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കേണ്ടി വരികയും വരും വർഷങ്ങളിൽ കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യും. അതിനാൽ, കരാറുകൾ റദ്ദാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണം’.
ബി.അശോകിന്റെ കത്തിൽനിന്ന്
ചട്ടവിരുദ്ധമായി ഏർപ്പെട്ട കരാർ പ്രകാരമുള്ള വൈദ്യുതി നിരക്ക്, കരാർ ആരംഭിച്ച കാലത്തെ വൈദ്യുതിയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണ്. 4.29 രൂപയ്ക്കാണ് രണ്ടാമത്തെ ബിഡിൽ വൈദ്യുതി വാങ്ങിയിരിക്കുന്നത്. എന്നാൽ, കോവിഡ് സാഹചര്യങ്ങൾ മാറുമ്പോൾ വൈദ്യുതിയുടെ വില 3 രൂപയിലേക്കു വരെ താഴാനുള്ള സാധ്യതയുള്ളതിനാൽ അപ്പോൾ ദീർഘകാല കരാറുകളിൽ ഏർപ്പെടണം’.
ഡിബിഎഫ്ഒഒ കരാർ
3 കമ്പനികളിൽനിന്ന് 2016 മുതൽ 25 വർഷത്തേക്കു യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറായിരുന്നു. കരാറിനെതിരെ പരാതിയുണ്ടായതോടെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ (ഇആർസി) അന്വേഷണത്തിൽ ടെൻഡർ മാനദണ്ഡം ലംഘിക്കപ്പെട്ടതായി കണ്ടെത്തി. 2023 മേയിൽ കരാറുകൾ ഇആർസി റദ്ദാക്കി.
നിയമസഭയിൽ പ്രതിഷേധമായപ്പോൾ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് കരാർ പുനഃസ്ഥാപിക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടു. തുടർന്ന് 2023 ഡിസംബറിൽ കരാർ ഇആർസി പുനഃസ്ഥാപിച്ചു. കരാർ കമ്പനികൾ ഇതിനെതിരെ വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണലിനെ (അപ്ടെൽ) സമീപിച്ചു. കരാർ പുനഃസ്ഥാപിച്ച നടപടി റദ്ദാക്കി അപ്ടെൽ കഴിഞ്ഞ ജൂലൈയിൽ ഉത്തരവിറക്കി. ഈ നടപടി സുപ്രീം കോടതിയും അംഗീകരിച്ചു.
∙ ഞാൻ എന്താണോ അന്നു പറഞ്ഞത് അതുതന്നെയാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷനും വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണലും സുപ്രീം കോടതിയും പറഞ്ഞത്. നിയമപരമായല്ലാത്ത കരാർ റദ്ദാക്കണമെന്നു പറയുന്നതിൽ എന്താണു തെറ്റ്? സർക്കാർ നയപരമായ അനുമതി നൽകിയിട്ടും കരാറിനു നിലനിൽപ്പുണ്ടായില്ലല്ലോ.-ബി.അശോക്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ