മന്ത്രി ഗണേഷ്കുമാറിന്റെ കൈവശം ആനക്കൊമ്പ്: വനംവകുപ്പിനോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിക്കുന്ന വിഷയത്തിൽ വനംവകുപ്പിനോട് അടിയന്തര റിപ്പോർട്ട് തേടുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. വിവരാവകാശ നിയമപ്രകാരം മലയാള മനോരമ പുറത്തുകൊണ്ടുവന്ന വാർത്തയെത്തുടർന്നാണു മന്ത്രിയുടെ ഇടപെടൽ.

ഗണേഷ്കുമാറിന്റെ കയ്യിലുള്ള കൊമ്പുകൾ പാരമ്പര്യമായി കിട്ടിയതാണെന്നാണു താൻ മനസ്സിലാക്കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഗണേഷ്കുമാറിന് അത് എപ്പോൾ കൈമാറിക്കിട്ടി എന്നതു പരിശോധിക്കണം. വന്യജീവി സംരക്ഷണ നിയമം വരുന്നതിനു മുൻപ് ആളുകൾ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നു. നിയമം വന്നശേഷം ക്രയവിക്രയം പാടില്ല. ഗണേഷ്കുമാറിന്റെ കയ്യിൽ എങ്ങനെ, എപ്പോൾ ആനക്കൊമ്പുകൾ എത്തിയെന്നും നിയമപരമായ എന്തു രേഖയുടെ അടിസ്ഥാനത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും അന്വേഷിക്കും.
കോടികൾ വില മതിക്കുന്ന ആനക്കൊമ്പുകൾ വനംവകുപ്പിന്റെ സ്റ്റോറുകളിലുണ്ട്. അവ കത്തിച്ചുകളയാനാണു നിയമത്തിൽ പറയുന്നത്. ആനക്കൊമ്പിനു വേണ്ടിയുള്ള ആനവേട്ട തടയാനും ആനക്കൊമ്പ് വ്യാപാരം നിരുത്സാഹപ്പെടുത്താനുമാണ് ഈ വ്യവസ്ഥ അന്നു നിയമത്തിൽ ഉൾപ്പെടുത്തിയത്. കത്തിച്ചുകളയാതെ, ആനക്കൊമ്പ് സൂക്ഷിക്കുന്ന മ്യൂസിയം വനംവകുപ്പ് ആരംഭിക്കാൻ ഉദ്ദേശിച്ചെങ്കിലും ചില കാരണങ്ങളാൽ നടന്നില്ല. മ്യൂസിയത്തിന്റെ കാര്യം വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നു മന്ത്രി പറഞ്ഞു. മുൻ വനംമന്ത്രി കൂടിയായ ഗണേഷ്കുമാറിന്റെ കൈവശം ഉടമസ്ഥാവകാശമില്ലാത്ത ഒരു ജോടി ആനക്കൊമ്പ് ഉണ്ടെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വനംവകുപ്പ് മറുപടി നൽകിയത്. ആനക്കൊമ്പുകൾ എങ്ങനെ കയ്യിലെത്തിയെന്നോ നിയമപരമായ എന്തു നടപടിയെടുത്തെന്നോ മറുപടിയിൽ വിശദീകരിച്ചിരുന്നില്ല.