പ്ലാൻ ഫണ്ട് നേർപ്പകുതിയാക്കി സർക്കാർ; എംജിയിലെ പദ്ധതികൾ താളംതെറ്റും
കോട്ടയം ∙ എംജി സർവകലാശാലയുടെ പ്ലാൻ ഫണ്ടിൽനിന്നു സർക്കാർ 50% വെട്ടിക്കുറച്ചു. കിട്ടേണ്ടിയിരുന്നത് 37 കോടി രൂപയാണ്. ഇനി കിട്ടുക 18.5 കോടി മാത്രം. ഭരണാനുമതി ലഭിച്ച പല വികസന പദ്ധതികളിൽനിന്നും സർവകലാശാലയ്ക്കു പിൻമാറേണ്ടി വരും.

അതേസമയം, നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു പൂർത്തീകരിച്ച പ്രവൃത്തികളുടെ ചെലവിനു മുൻഗണന നൽകണമെന്നു വകുപ്പു മേധാവികൾക്കു റജിസ്ട്രാർ നിർദേശം നൽകി. 2024–25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം സംബന്ധിച്ചു ധനകാര്യ വകുപ്പിന്റെ മാർഗനിർദേശത്തിലാണു ഫണ്ട് വെട്ടിക്കുറച്ച വിശദീകരണമുള്ളത്.
10 കോടി രൂപയ്ക്കു മുകളിൽ അടങ്കൽ തുകയുള്ള തുടർപദ്ധതികൾ മാറ്റിവയ്ക്കുകയോ ആകെ തുകയുടെ 50% ആയി നിജപ്പെടുത്തുകയോ വേണം. ഭരണാനുമതി ലഭിച്ച 10 കോടിക്കു താഴെയുള്ള തുടർപദ്ധതികൾ അനിവാര്യത അനുസരിച്ച് പുതുക്കണം. ഇത്തരം പദ്ധതികളുടെയും ചെലവ് ആകെ തുകയുടെ 50% ആയി ചുരുക്കണമെന്നുമാണു ധനകാര്യ വകുപ്പിന്റെ ഉത്തരവ്. എല്ലാവർഷവും 37 കോടി രൂപയാണു സർവകലാശാല പ്രതീക്ഷിക്കുന്നത്. ഇത്തവണ 27 കോടിയുടെ പദ്ധതികളാണ് ആദ്യഘട്ടത്തിൽ സമർപ്പിച്ചിരുന്നത്.