തൃശൂർ ∙വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഈഴവർക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ (എസ്എൻപിസി) കേരളത്തിലെ പ്രഥമ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രതിനിധികളിൽ ഈഴവർ തുലോം കുറവാണ്. പാർട്ടി നേതൃത്വങ്ങളിലുള്ള ഈഴവരെ പുറത്താക്കാനും ശ്രമമുണ്ട്;ഇതു മാറണം. ശ്രീനാരായണഗുരുവിനെ വിപ്ലവകാരിയെന്നും സാമൂഹിക പരിഷ്‌ക്കർത്താവെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഈശ്വരീയതയെ മറച്ചുവച്ച് സാധാരണക്കാരനായി ചിത്രീകരിക്കുകയാണ്. ഐപിഎസ്, ഐഎഎസ്, ഐആർഎസ് തലത്തിലേക്ക് പുതുതലമുറയെ നയിക്കാൻ താൻ നടത്തിയ ശ്രമം വേണ്ടത്ര ഫലം കണ്ടില്ലെന്നും പെൻഷനേഴ്സ് കൗൺസിൽ ഇതിന് മുന്നിട്ടിറങ്ങിയതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ADVERTISEMENT

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ നന്നായി അറിയുന്ന ആളായിരുന്നു മുൻ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ വിടവ് നികത്തപ്പെട്ടിട്ടില്ല. ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്തിനു ശേഷം ഇടതുവലതു മുന്നണികൾ മാറി ഭരിച്ചിട്ടും തൃശൂരിൽ സമുദായത്തിന് കാര്യമായ സ്ഥാപനങ്ങളൊന്നും അനുവദിച്ചു തന്നിട്ടില്ല. 

നമ്മുടെ നാട്ടിൽ സംവരണം അട്ടിമറിക്കപ്പെടുകയാണ്. ഉന്നത പദവികളിലേറെയും സംവരണമില്ലാത്തവരാണ്. മതം പറയുന്നവരാണ് സ്ഥാനമാനങ്ങളിൽ, മതനിരപേക്ഷത പറയുന്ന തങ്ങൾ സ്ഥാനങ്ങൾക്ക് പുറത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ADVERTISEMENT

ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ.ഷിബു പണ്ടാല, എസ്.എൻ.പി.സി കേന്ദ്രസമിതി സെക്രട്ടറി എം.എൻ.ശശിധരൻ, വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ, തൃശൂർ യൂണിയൻ പ്രസിഡന്റ് എ.വി.സജീവ്, ട്രഷറർ ആർ.ബോസ്, എം.കെ.നാരായണൻ, യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു, വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി സംഗീത വിശ്വനാഥൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

English Summary:

Vellappally Natesan: SNDP demands representation for Ezhavas in local body polls