സംസ്ഥാനത്ത് മുണ്ടിനീര് ബാധിതർ 70,000 കടന്നു; എംഎംആർ വാക്സീൻ അനുവദിക്കണമെന്ന് കേരളം
തിരുവനന്തപുരം ∙ സംസ്ഥാനത്തു കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എംഎംആർ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തു മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതർക്കു ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തിൽ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.

തിരുവനന്തപുരം ∙ സംസ്ഥാനത്തു കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എംഎംആർ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
-
Also Read
ഇന്നു മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും
സംസ്ഥാനത്തു മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതർക്കു ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തിൽ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.
മീസിൽസും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആർ വാക്സീൻ ഇപ്പോൾ കുട്ടികൾക്കു സൗജന്യമായി നൽകുന്നുണ്ട്. മംപ്സ് പ്രതിരോധമരുന്നുകൂടി ഉൾപ്പെടുന്ന എംഎംആർ വാക്സീനാണ് കേരളത്തിനു വേണ്ടത്. സ്വകാര്യമേഖലയിൽ ശരാശരി 650 രൂപയാണ് വാക്സീന്റെ വില.
നിലവിൽ സർക്കാരിൽ നിന്നു സൗജന്യമായി കുട്ടികൾക്കു നൽകുന്ന വാക്സീനുകൾ
∙ ജനിച്ച ഉടനെ
ഓറൽ പോളിയോ വാക്സീൻ (ഒപിവി–0), ഹെപ്പറ്റൈറ്റിസ്–
ബി, ബിസിജി.
∙ ഒന്നര മാസം
ഒപിവി–1, പെന്റാവാലന്റ്–1,
ഇനാക്ട് പോളിയോ വാക്സീൻ (ഐപിവി–1), റോട്ട വൈറസ് വാക്സീൻ–1, പിസിവി (ന്യൂമോകോക്കൽ വാക്സീൻ–1).
∙ രണ്ടര മാസംഒപിവി–1, പെന്റാവാലന്റ്–2,റോട്ട വൈറസ്–2
∙ മൂന്നര മാസംഒപിവി–3, പെന്റാവാലന്റ്–3, ഐപിവി–2, റോട്ട വൈറസ്–3, പിസിവി–2
∙ ഒൻപതു മാസംമീസിൽ റുബെല്ല വാക്സീൻ (എംആർ1), വിറ്റാ എ–1, പിസിവി ബൂസ്റ്റർ, ഐപിവി–3
∙ 16–24 മാസം
ഡിപിടി ബൂസ്റ്റർ–1, ഒപിവി, വിറ്റാ എ–2, എംആർ–2
∙ 5–6 വയസ്സ്
ഡിപിടി ബൂസ്റ്റർ–2
∙ 10 വയസ്സ്
ടെറ്റനസ്– ഡിഫ്ത്തീരിയ വാക്സീൻ (ടിഡി)
∙ 16 വയസ്സ്
ടെറ്റനസ്– ഡിഫ്ത്തീരിയ വാക്സീൻ (ടിഡി)
*ഒന്നര വയസ്സു മുതൽ 5 വയസ്സു വരെ 6 മാസത്തെ ഇടവേളയിൽ വൈറ്റമിൻ എ വാക്സീൻ. ഇതു വായിലൂടെയാണു നൽകുന്നത്.
*ആറു മാസത്തിനുശേഷം അയേൺ ഫോളിക് സിറപ്പ്.
* ഒരു വയസ്സിനു ശേഷം വർഷത്തിൽ 2 തവണ വിരയിളക്കാനുള്ള മരുന്ന്.