തൊടുപുഴ ∙ ഷെഫീക് വധശ്രമക്കേസിൽ നാളെ വിധി പറയാൻ സാധ്യത. തൊടുപുഴ ഒന്നാം ക്ലാസ് അഡിഷനൽ ജില്ലാ കോടതിയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു.

തൊടുപുഴ ∙ ഷെഫീക് വധശ്രമക്കേസിൽ നാളെ വിധി പറയാൻ സാധ്യത. തൊടുപുഴ ഒന്നാം ക്ലാസ് അഡിഷനൽ ജില്ലാ കോടതിയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഷെഫീക് വധശ്രമക്കേസിൽ നാളെ വിധി പറയാൻ സാധ്യത. തൊടുപുഴ ഒന്നാം ക്ലാസ് അഡിഷനൽ ജില്ലാ കോടതിയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിനു ഷെഫീക് ഇരയാകുകയായിരുന്നു. 2013ലാണു കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചത്. കേസിൽ ഹാജരായ എല്ലാ സാക്ഷികളും പ്രതികൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. തലച്ചോറിനേറ്റ ഗുരുതരമായ പരുക്കു കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാരശേഷിയെയും ചലനശേഷിയെയും സാരമായി ബാധിച്ചു. 

10 വർഷമായി കേരള സർക്കാരിന്റെ സംരക്ഷണത്തിൽ അൽഅസർ മെഡിക്കൽ കോളജിന്റെ പ്രത്യേക പരിഗണനയിൽ രാഗിണി എന്ന ആയയുടെ പരിചരണത്തിലാണു ഷെഫീക് കഴിയുന്നത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് ജഡ്ജി ആഷ് കെ.ബാൽ ആശുപത്രിയിൽ നേരിട്ടു സന്ദർശിച്ച് നിലവിലെ ഗുരുതരാവസ്ഥ മനസ്സിലാക്കിയിരുന്നു. എന്നാൽ മെഡിക്കൽ ടെസ്റ്റുകളും തുടർന്നുള്ള വിദഗ്ധചികിത്സയും ഡോക്ടർമാരും ആശുപത്രി അധികൃതരും നൽകാതിരുന്നതായി പ്രതിഭാഗം വാദിച്ചു. 

ADVERTISEMENT

ഗുരുതരമായ ചികിത്സപ്പിഴവു വരുത്തിയതാണു കുട്ടിയുടെ ഇന്നത്തെ ശാരീരിക–മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമെന്നാണു പ്രതിഭാഗം അഭിഭാഷകരുടെ വാദം. 

പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.രാജേഷ് ആണു ഹാജരാകുന്നത്. നാളെ രാവിലെ വിധി പറയുന്നതിനാണു കോടതി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഒട്ടേറെ കേസുകളുടെ തിരക്കുള്ളതിനാൽ വിധി പറയുന്നതു ചിലപ്പോൾ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

English Summary:

Shefeeq attempted murder case: The verdict in the Shefeeq attempted murder case is likely to be pronounced tomorrow