ഷാൻ വധക്കേസ്: ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ, വീണ്ടും വാറന്റ്

ആലപ്പുഴ ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. തുടർന്ന് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ഇവർക്കെതിരെ വീണ്ടും വാറന്റ് പുറപ്പെടുവിച്ചു.

ആലപ്പുഴ ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. തുടർന്ന് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ഇവർക്കെതിരെ വീണ്ടും വാറന്റ് പുറപ്പെടുവിച്ചു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നു കുറ്റപത്രത്തിൽ പറയുന്ന 2 മുതൽ 6 വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണു 11ന് ഹൈക്കോടതി റദ്ദാക്കിയത്.
ഒരു വർഷം മുൻപു വിചാരണക്കോടതി കേസിലെ 10 പ്രതികൾക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്നാണ് 2 മുതൽ ആറു വരെ പ്രതികളുടെ മാത്രം ജാമ്യം റദ്ദാക്കിയത്. ഇന്നലെ ഇവർ കോടതിയിൽ ഹാജരാകണമെന്നു 17ന് വിചാരണക്കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല. പ്രതിഭാഗം അവധിക്ക് അപേക്ഷിച്ചെങ്കിലും അതു നിഷേധിച്ച കോടതി വീണ്ടും വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. പ്രതികളുടെ ജാമ്യക്കാർക്കു നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. കേസ് ജനുവരി 7ന് വീണ്ടും പരിഗണിക്കും.