പച്ചമേലാപ്പ് കുറയുന്നു; 3 വർഷത്തിനിടെ കേരളത്തിന്റെ ഹരിതവിസ്തൃതി വർധന 13.76 ചതുരശ്ര കിലോമീറ്റർ മാത്രം
ന്യൂഡൽഹി ∙ കേരളത്തിലെ വൃക്ഷസമ്പത്തിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം, വൃക്ഷസമ്പത്തിന്റെ ആകെ വിസ്തൃതിയിൽ 3 വർഷത്തിനിടെ 119.66 ചതുരശ്ര കിലോമീറ്റർ കുറവുണ്ട്. 2021 ൽ 3025 ആയിരുന്നത് പുതിയ റിപ്പോർട്ട് പ്രകാരം, 2905 ചതുരശ്ര കിലോമീറ്റർ ആയി. അതേസമയം, മൊത്തം വിസ്തൃതി കൂടി പരിഗണിച്ചാൽ വൃക്ഷസമ്പത്തിൽ കേരളം മുന്നിലാണ് –7.48%.

വനാവരണത്തിൽ 133.42 ചതുരശ്ര കിലോമീറ്ററിന്റെ വർധനയുണ്ടെന്ന നേരിയ ആശ്വാസം കേരളത്തിനുണ്ട്. പച്ചമേലാപ്പിന്റെ സാന്ദ്രത 10 ശതമാനത്തിലേറെയുള്ള, ഒരു ഹെക്ടറോ അതിലേറെയോ വിസ്തൃതിയുള്ള പ്രദേശങ്ങളെല്ലാം വനാവരണത്തിൽ ഉൾപ്പെടും. ഇതിൽ സ്വാഭാവിക വനങ്ങൾ മാത്രമല്ല, തോട്ടങ്ങളുമുണ്ട്.
വനാവരണവും വൃക്ഷസമ്പത്തും ചേരുന്ന ഹരിതവിസ്‌തൃതിയിൽ രാജ്യത്ത് 3 വർഷത്തിനിടെയുണ്ടായ പുരോഗതി, 1445.81 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിലുണ്ടായത് വെറും 13.76 ചതുരശ്ര കി.മീറ്ററും.
10 വർഷത്തിനിടെ കേരളത്തിൽ വനാവരണം കൂടി. എന്നാൽ, 2013 നു ശേഷം വൃക്ഷസമ്പത്തിൽ 7.63 ചതുരശ്ര കി.മീ കുറവുണ്ടായി.
കോട്ടയം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ വനാവരണത്തിൽ കുറവു വരുന്നതായി റിപ്പോർട്ടിലുണ്ട്. കോട്ടയത്ത് വനവിസ്തൃതിയിൽ 7.10 ചതുരശ്ര കി.മീറ്ററിന്റെ കുറവുണ്ടായി. എറണാകുളത്ത് രണ്ടും ആലപ്പുഴയിൽ 0.61 ചതുരശ്ര കി.മീറ്ററിന്റെയും കുറവുണ്ട്. കൂടുതൽ വർധന കാസർകോട്ടാണ്– 36.16 ചതുരശ്ര കി.മീറ്റർ.
റിപ്പോർട്ടിൽ നിന്ന്:
∙ ആകെ വിസ്തൃതി കൂടി പരിഗണിച്ചു വനമേഖല കണക്കാക്കിയാൽ ലക്ഷദ്വീപാണ് മുന്നിൽ. ഇവിടെ 91.33% വനാവരണമുണ്ട്.
∙ കാർബൺ ശേഖരം– 728.55 കോടി ടൺ. 2021 ലെ കണക്കെടുപ്പിനു ശേഷം 8.15 കോടിയുടെ വർധന. 2030 ൽ കൈവരിക്കേണ്ട ലക്ഷ്യം ഇപ്പോഴേ നേടി.
∙ രാജ്യത്ത് ഏറ്റവുമധികം ഹരിതാവരണമുള്ളത് മധ്യപ്രദേശിൽ– 85,724 ചതുരശ്ര കി.മീറ്റർ.