തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമർശത്തിനെതിരെ യുഡിഎഫ് നേതൃത്വം. കോൺഗ്രസ് നേതാക്കൾക്കൊപ്പം മുസ്‌ലിം ലീഗും വിജയരാഘവനെതിരെ രംഗത്തിറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കെ.സി.വേണുഗോപാൽ:

വിജയരാഘവൻ വർഗീയ രാഘവനായി മാറി. വിജയരാഘവന്റെ വർഗീയ പരാമർശം പിബിയുടെ നയമാണോ എന്നു പ്രകാശ് കാരാട്ട് വ്യക്തമാക്കണം. എല്ലാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു ഭൂരിപക്ഷം കിട്ടാറുള്ള തിരുനെല്ലി പഞ്ചായത്തിൽ പോലും രാഹുലിനും പ്രിയങ്കയ്ക്കും ലീഡ് ലഭിച്ചു. അതും വർഗീയ വോട്ടാണോ?

ADVERTISEMENT

∙ കെ.സുധാകരൻ:

ബിജെപിയും സിപിഎമ്മും തമ്മിൽ തിരഞ്ഞെടുപ്പിലുണ്ടാക്കിയ അന്തർധാര ഇപ്പോഴും തുടരുകയാണ്. അംബേദ്കറെ അവഹേളിക്കുന്ന പ്രസ്താവനകളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതും രാഹുലിന്റെയും പ്രിയങ്കയുടെ വിജയം മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്നു പറയാൻ എ.വിജയരാഘവനു കഴിയുന്നതും ആ അന്തർധാരകൊണ്ടാണ്. 

ADVERTISEMENT

∙ പി.കെ.കുഞ്ഞാലിക്കുട്ടി:

ഡൽഹിയിൽ രാഹുലിനും പ്രിയങ്കയ്ക്കും സിന്ദാബാദ് വിളിക്കുന്ന സിപിഎം, ബിജെപിയെ തോൽപിക്കുന്ന വർഗീയതയാണു കേരളത്തിൽ പയറ്റുന്നത്. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണു സിപിഎം കേരളത്തിൽ ചെയ്യുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം ന്യൂനപക്ഷ വർഗീയതയുടെ അടിസ്ഥാനത്തിലാണെന്നു പറയുന്നത് അതിക്രൂരമാണ്.

∙ വി.ഡി.സതീശൻ:

സംഘപരിവാറിനെ സന്തോഷിപ്പിക്കുകയെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ലൈനാണ് വിജയരാഘവന്റെ പരാമർശത്തിലുള്ളത്. പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടിന്റെ ബലത്തിലാണെന്ന് വിജയരാഘവനല്ലാതെ മറ്റാരും പറയില്ല. വിജയരാഘവനെ പോലുള്ളവരെ എന്തും പറയാൻ വേണ്ടി പിണറായി വിജയൻ ഉപയോഗിക്കുകയാണ്.

English Summary:

Vijayaraghavan's Communal Remark: UDF Unleashes Sharp Criticism