വർഗീയ വോട്ട് ബാങ്ക് ആരോപണം: സിപിഎം എംപിമാർക്കും പിന്തുണ നൽകിയെന്ന് ജമാഅത്തെ ഇസ്‍ലാമി
കോഴിക്കോട് ∙ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന്റെ പേരിൽ ജമാഅത്തെ ഇസ്‍ലാമിക്കെതിരെ സിപിഎം പ്രചാരണം നടത്തുന്നതിനിടെ സിപിഎമ്മിന്റെ രാജസ്ഥാൻ, തമിഴ്നാട് എംപിമാർക്കു പിന്തുണ നൽകിയതിന്റെ വിവരങ്ങൾ പുറത്തു വിട്ട് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.

കോഴിക്കോട് ∙ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന്റെ പേരിൽ ജമാഅത്തെ ഇസ്‍ലാമിക്കെതിരെ സിപിഎം പ്രചാരണം നടത്തുന്നതിനിടെ സിപിഎമ്മിന്റെ രാജസ്ഥാൻ, തമിഴ്നാട് എംപിമാർക്കു പിന്തുണ നൽകിയതിന്റെ വിവരങ്ങൾ പുറത്തു വിട്ട് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. രാജസ്ഥാനിലെ സിപിഎം എംപി ജമാഅത്തെ നേതാക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രം സഹിതമാണു പോസ്റ്റ് ചെയ്തത്. എം.വി.ഗോവിന്ദന്റെയും എ.വിജയരാഘവന്റെയും വർഗീയതാ സിദ്ധാന്തം സഹ്യപർവതത്തിന് ഇപ്പുറം മാത്രമുള്ള വൈരുധ്യാത്മക സിദ്ധാന്തമാണെന്നു പോസ്റ്റിൽ വിമർശിച്ചു.
സിപിഎമ്മിനു ലോക്സഭയിൽ ആകെ 4 അംഗങ്ങളാണ് ഉള്ളത്. അതിൽ 3 അംഗങ്ങളും ജമാഅത്തിന്റെ പിന്തുണയോടെ ജയിച്ചവരാണെന്ന് കുറിപ്പിൽ പറയുന്നു. രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽനിന്നു വിജയിച്ച സിപിഎം എംപി അംറ റാം ജമാഅത്തെ ഇസ്‍ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീനൊപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.
രാജസ്ഥാൻ ജമാഅത്തെ ഇസ്‍ലാമി ശൂറ അംഗം ഖുർഷിദ് ഹുസാനും സിക്കർ ജില്ലാ പ്രസിഡന്റ് ആരിഫ് ജാട്ടുവുമൊത്തുള്ള മറ്റൊരു ചിത്രവുമുണ്ട്. 2019ൽ തമിഴ്നാട്ടിൽനിന്നു വിജയിച്ച സിപിഎം സ്ഥാനാർഥി പി.ആർ.നടരാജൻ കോയമ്പത്തൂരിലെ ജമാഅത്തെ ഓഫിസിൽ നേതാക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രവും പോസ്റ്റ് െചയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗൽ എന്നിവിടങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട സിപിഎം എംപിമാരെ വിജയിപ്പിക്കുന്നതിലും തുടക്കം മുതൽ ജമാഅത്തെ ഇസ്‍ലാമി പ്രചാരണ രംഗത്തുണ്ടായിരുന്നുവെന്നും ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
പ്രിയങ്കയ്ക്കും രാഹുലിനുമെതിരെയുള്ള എ.വിജയരാഘവന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. വർഗീയ സംഘടനകളായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും പിന്തുണ വേണ്ട എന്നു പറയാൻ കോൺഗ്രസിനു കഴിയാത്തത് എന്തുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.