മികച്ച ബിസിനസ് ആശയമുണ്ടോ?; നിക്ഷേപക പിന്തുണയുമായി മനോരമ ഓൺലൈൻ എലിവേറ്റ്
കോട്ടയം ∙ മികച്ച ബിസിനസ് ആശയം, സംരംഭം, സ്റ്റാർട്ടപ് എന്നിവയ്ക്കു നിക്ഷേപക പിന്തുണയും വളർച്ചാസാധ്യതകളും ഉറപ്പാക്കാനുള്ള പദ്ധതിയുമായി മനോരമ ഓൺലൈൻ. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ‘മനോരമ ഓൺലൈൻ എലിവേറ്റ്- ഡ്രീംസ് ടു റിയാലിറ്റി’ പ്രോഗ്രാമിലൂടെ

കോട്ടയം ∙ മികച്ച ബിസിനസ് ആശയം, സംരംഭം, സ്റ്റാർട്ടപ് എന്നിവയ്ക്കു നിക്ഷേപക പിന്തുണയും വളർച്ചാസാധ്യതകളും ഉറപ്പാക്കാനുള്ള പദ്ധതിയുമായി മനോരമ ഓൺലൈൻ. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ‘മനോരമ ഓൺലൈൻ എലിവേറ്റ്- ഡ്രീംസ് ടു റിയാലിറ്റി’ പ്രോഗ്രാമിലൂടെ സ്വപ്നസംരംഭത്തിലേക്കു നിക്ഷേപം ആകർഷിക്കുകയും വിജയവഴിയിൽ മുന്നേറുകയും ചെയ്യാം. നൂതനവും വളർച്ചാസാധ്യതകളുമുള്ള സ്റ്റാർട്ടപ് / ബിസിനസ് ആശയമുള്ളവർ, നിക്ഷേപവും മെന്ററിങ്ങും തേടുന്നവർ, പ്രവർത്തനത്തിന്റെ തുടക്കഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, വളർച്ചയുടെ പുതിയ പാത തേടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവയ്ക്ക് എലിവേറ്റിൽ പങ്കെടുക്കാം.
ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം.ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയ പ്രമുഖ നിക്ഷേപകർ അടങ്ങുന്ന പാനൽ ബിസിനസ് ആശയങ്ങൾ വിലയിരുത്തും. ഇവർ തിരഞ്ഞെടുക്കുന്ന ആശയങ്ങൾക്കാണു നിക്ഷേപം ലഭിക്കുക. മനോരമ ഓൺലൈൻ എലിവേറ്റ് വെബ്സൈറ്റിലുള്ള (www.manoramaelevate.com) ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യ റൗണ്ടിലെത്തുന്ന 30 സ്റ്റാർട്ടപ് / ബിസിനസ് സംരംഭങ്ങളിൽ നിന്ന് 25 അപേക്ഷകരെ ഫൈനൽ റൗണ്ടിലേക്കും ട്രെയിനിങ്ങിനുമായി തിരഞ്ഞെടുക്കും. ഇവയിൽനിന്നു ഗ്രാൻഡ് ഫിനാലെയിൽ തിരഞ്ഞെടുക്കപ്പെടുന്ന 20 സംരംഭങ്ങൾക്കു നിക്ഷേപം സ്വന്തമാക്കാൻ അവസരം ലഭിക്കും. ഇതിനു പുറമേ മെന്ററിങ്, ഇൻക്യുബേഷൻ, നെറ്റ്‍വർക്കിങ് അവസരങ്ങളും പദ്ധതിയുടെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 8075990590, contact@bramma.in