പ്രേംനസീർ എംടിക്ക് നൽകി, സ്നേഹത്തിന്റെ ചെക്ക്
കോട്ടയം∙ നടൻ പ്രേംനസീർ ബ്ലാങ്ക് ചെക്ക് നൽകി; ജീവിതത്തിലേക്കു തിരികെയെത്തി എംടി. 1985–88 കാലഘട്ടത്തിലാണു സംഭവം. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു മദ്രാസിലെ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചിരുന്നു.

കോട്ടയം∙ നടൻ പ്രേംനസീർ ബ്ലാങ്ക് ചെക്ക് നൽകി; ജീവിതത്തിലേക്കു തിരികെയെത്തി എംടി. 1985–88 കാലഘട്ടത്തിലാണു സംഭവം. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു മദ്രാസിലെ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പണം ആവശ്യമായി വന്നപ്പോൾ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ (എസ്പിസിഎസ്) സമീപിച്ചു. ‘രണ്ടാമൂഴം’ നോവലിന്റെ ആദ്യ പതിപ്പിന്റെ അടക്കം ഒട്ടേറെ കൃതികളുടെ റോയൽറ്റി തുകയായി ഒരു ലക്ഷത്തിലധികം രൂപ അന്ന് എംടിക്ക് എസ്പിസിഎസിൽ നിന്നു കിട്ടാനുണ്ടായിരുന്നു.
-
Also Read
എംടിയെക്കുറിച്ച് എംടി
എസ്പിസിഎസ് നൽകിയ ചെക്ക് മടങ്ങി. ശസ്ത്രക്രിയ മുടങ്ങുമെന്ന സ്ഥിതി വന്നു. പ്രേംനസീർ വിവരം അറിഞ്ഞ് ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നൽകി. പിന്നീടൊരിക്കലും ഇതുപോലെ ചികിത്സാ ആവശ്യത്തിന് എംടിക്ക് പ്രേംനസീർ സഹായവുമായെത്തിയിരുന്നു.