ആത്മകഥയിൽ ഇല്ലാത്തത്
‘എന്റെ എല്ലാ കഥകളും കൂട്ടിവച്ചാൽ എന്റെ ആത്മകഥ പൂർത്തിയാവുന്നു’ എന്ന് എംടി എഴുതിയിട്ടുണ്ടെങ്കിലും ആത്മകഥയിലേക്കുള്ള ചില അധ്യായങ്ങൾ അദ്ദേഹം എഴുതാൻ മറന്നുവോ; അങ്ങനെ വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നെങ്കിലും അദ്ദേഹം അവയെക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്യുമെന്ന് അവർ കരുതി. എഴുത്തുകാരിയും വിവർത്തകയുമായിരുന്ന പ്രമീളാ നായരുമായുണ്ടായിരുന്ന ദാമ്പത്യം

‘എന്റെ എല്ലാ കഥകളും കൂട്ടിവച്ചാൽ എന്റെ ആത്മകഥ പൂർത്തിയാവുന്നു’ എന്ന് എംടി എഴുതിയിട്ടുണ്ടെങ്കിലും ആത്മകഥയിലേക്കുള്ള ചില അധ്യായങ്ങൾ അദ്ദേഹം എഴുതാൻ മറന്നുവോ; അങ്ങനെ വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നെങ്കിലും അദ്ദേഹം അവയെക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്യുമെന്ന് അവർ കരുതി. എഴുത്തുകാരിയും വിവർത്തകയുമായിരുന്ന പ്രമീളാ നായരുമായുണ്ടായിരുന്ന ദാമ്പത്യം ആ എഴുതപ്പെടാത്ത അധ്യായങ്ങളിലൊന്നായി ബാക്കിനിൽക്കുന്നുണ്ട്. അതേക്കുറിച്ച് പ്രമീള എഴുതിയതാവട്ടെ എംടിയുടെ താരപ്രഭയിൽ മങ്ങിപ്പോയെന്നു വിശ്വസിക്കുന്നവരുമുണ്ട്.
കോഴിക്കോട്ടെ എംബി ട്യൂട്ടോറിയൽസിൽ ഒരേ കാലത്ത് അധ്യാപകരായിരുന്നു എംടിയും പ്രമീളയും. എംടിയെക്കാൾ മൂന്നു വയസ്സോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്. പത്തോ പതിനാലോ വർഷം മാത്രം നീണ്ട ആ ദാമ്പത്യത്തിന്റെ തകർച്ചയുടെ ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നു കരുതുന്നവരും എംടിയുടെ അക്കാല രചനകളിൽ പ്രചോദനമായോ പ്രേരണയായോ പ്രമീളയുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നുണ്ട്. എംടിയെ ഇംഗ്ലിഷ് വായനക്കാർക്കു പരിചയപ്പെടുത്തിയതിൽ പ്രമീളയുടെ വിവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും.
പ്രമീളാ നായരുമൊത്തു ജീവിതം തുടങ്ങിയതിനെക്കുറിച്ചു മലയാളനാട് വാരികയുടെ 1974ലെ ഓണപ്പതിപ്പിൽ വി.ബി.സി.നായരുടെ പംക്തിയിൽ എംടി പറയുന്നുണ്ട്: ‘എന്റെ വിവാഹത്തിനു ക്ഷണക്കത്തുണ്ടായിരുന്നില്ല. ചടങ്ങുണ്ടായിരുന്നില്ല. എന്റെ കൂടെ എംബി ട്യൂട്ടോറിയലിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു. പുസ്തകങ്ങളിലൂടെ ആരംഭിച്ചതാണ് സൗഹൃദം. അതു കൂടുതൽ അടുപ്പത്തിലെത്തി. ഓഫിസിൽ ജോലി ചെയ്തു കൊണ്ടിരിക്കെ അവർ എനിക്കൊരു കുറിപ്പയച്ചു. അമ്മയുമായി വഴക്കാണെന്നും വൈഡബ്ല്യുസിഎയിലോ മറ്റോ ഒരു മുറി ഏർപ്പെടുത്തണമെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ആ കടലാസ് വലിച്ചുചീന്തി അപ്പോൾ തന്നെ മറുപടി എഴുതി:
എന്റെ ഫ്ലാറ്റിൽ വന്ന് നിങ്ങൾക്കു താമസിക്കാം. അവർ വന്നു. എന്റെ വീട്ടുടമസ്ഥയ്ക്കു പ്രമീളയെ ഞാൻ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: ഇതാണെന്റെ ഭാര്യ. പിറ്റേന്നു മുതൽ അപവാദങ്ങൾ വന്നു. ആരെല്ലാമോ ഉപദേശിച്ചു: റജിസ്റ്റർ ചെയ്യണ്ടേ? അമ്പലത്തിനും പള്ളിക്കും കൊടുക്കാത്ത വിശുദ്ധി റജിസ്ട്രാർക്കു കൊടുക്കാൻ എനിക്കു താൽപര്യമുണ്ടായിരുന്നില്ല. അതു കൊണ്ടു റജിസ്റ്റർ കച്ചേരിയിലും പോയില്ല’.
പാലക്കാട് വടവന്നൂരിൽ, തമിഴ്‌നാട് മുൻമുഖ്യമന്ത്രി എംജിആറിന്റെ തറവാടായ വലിയമരുത്തൂർ കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ വാസുദേവൻ നായർ കോഴിക്കോട് പുതിയറ മൂച്ചിക്കൽ കുടുംബാംഗം. കോഴിക്കോട് ജില്ലാ കോടതിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ദേവി. കോഴിക്കോട് ബിഇഎം സ്‌കൂൾ, ക്രിസ്ത്യൻ കോളജ്, മംഗളൂരു സെന്റ് ആഗ്നസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രമീളയുടെ വിദ്യാഭ്യാസം. പിന്നീട് കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ഗേൾസ് സ്‌കൂളിൽ അധ്യാപികയായി. അതിനു മുൻപ്, ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അൽപകാലം കോഴി ക്കോട് എംബി ട്യൂട്ടോറിയൽസിൽ ക്ലാസെടുത്തിരുന്നു.
എംടിയുടെ കഥകൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തതു പ്രമീളയാണ്. ‘മഞ്ഞ്’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവർത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്. എംടിയുടെ നിർമാല്യം (തിരക്കഥ), നിന്റെ ഓർമയ്ക്ക്, ബന്ധനം, അയൽക്കാർ, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’, ‘മതിലുകൾ’,
ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരുന്നു. ‘ഗൗതമി എന്ന പെൺകുട്ടി’ എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി. പ്രമീളയുടെ ബന്ധു നൈനിറ്റാളിൽ ജോലി ചെയ്തിരുന്നു. മധുവിധുകാലത്ത് അദ്ദേഹത്തിന്റെ അതിഥികളായി എംടിയും പ്രമീളയും നൈനിറ്റാളിൽ പോയി ഏതാനും ദിവസം തങ്ങുകയുണ്ടായി. അവിടെ നിന്നു തിരിച്ചു വന്ന ശേഷമാണ് എംടി ‘മഞ്ഞ്’ എഴുതിയത്.
എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീർഘകാലം മകൾ സിതാരയ്‌ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിൽ കഴിഞ്ഞു. കോഴിക്കോട് നടക്കാവിൽ ക്രിസ്ത്യൻ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം. 1999 നവംബർ 10നു പ്രമേഹം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.