ബെളഗാവിയിൽ ‘കേരള നേതൃയോഗം’
ബെളഗാവി ∙ കേരളത്തിലെ പാർട്ടി അഴിച്ചുപണി സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ചർച്ച തുടങ്ങി. വിശാല പ്രവർത്തകസമിതി യോഗത്തിനു ശേഷം കേരളത്തിലെ ഉന്നതനേതൃത്വം രാത്രി ഇതിനായി ഒരുമിച്ചിരുന്നു. അഴിച്ചുപണി ഏതു തലം വരെ വേണം എന്നതിനെക്കുറിച്ച് സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്താനായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെ ഹൈക്കമാൻഡ് നിയോഗിച്ചു.

എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവരാണ് ദീപ ദാസ്മുൻഷിക്കൊപ്പം ചർച്ച നടത്തിയത്. ബെളഗാവിയിൽ ചർച്ച നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. വിശാല പ്രവർത്തകസമിതിയംഗം അല്ലാത്ത ഹസൻ ഈ യോഗത്തിനു മാത്രമായി എത്തിച്ചേരുകയായിരുന്നു.
എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് വേണുഗോപാലിന് തിരക്കിട്ട് ഡൽഹിക്കു പോകേണ്ടി വന്നതിനാൽ ചർച്ച പൂർത്തീകരിക്കാനായില്ല. സോഷ്യൽ എൻജിനീയറിങ്ങിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തുകയും അതു ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പിന്റെ സംഘടനാ തല മുന്നൊരുക്കം അവലോകനം ചെയ്തു. ഒടുവിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് അനുകൂല സൂചനയാണ് നൽകുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പ് വരെ ആ തരംഗം കൊണ്ടുപോകാൻ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കണമെന്നും വിലയിരുത്തി.
ആരോഗ്യ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് കെ.സുധാകരനു പകരക്കാരനെ നിശ്ചയിക്കണമെന്ന വാദഗതി ഹൈക്കമാൻഡിനു മുന്നിലുണ്ട്. എന്നാൽ, സുധാകരൻ അത് ആരോപണമായി മാത്രമാണ് കാണുന്നത്. രണ്ടിലൊന്നു തീരുമാനമെടുക്കാനുള്ള സമ്മർദം കേരളത്തിലെ ഒരു വിഭാഗം നേതാക്കളിൽ നിന്ന് ഹൈക്കമാൻഡിനുമേൽ ഉണ്ടെങ്കിലും കെ.സി.വേണുഗോപാൽ മനസ്സ് തുറന്നിട്ടില്ല. ഇതു കൂടി കണക്കിലെടുത്താണ് നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ അറിയാൻ ദീപ ദാസ്മുൻഷിയെ ചുമതലപ്പെടുത്തിയത്.
കെപിസിസിക്ക് ട്രഷറർ അടക്കം കുറഞ്ഞത് 8 ഭാരവാഹികൾ അധികം വേണമെന്ന ആവശ്യം സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്. വിവിധ സംഘടനാ ചുമതലകൾ ഏൽപിക്കാൻ 70 കെപിസിസി സെക്രട്ടറിമാർ വേണമെന്ന ആവശ്യവും എഐസിസിക്ക് മുന്നിലാണ്. വി.എം.സുധീരൻ പ്രസിഡന്റ് ആയിരുന്നപ്പോൾ വച്ച ഡിസിസി ഭാരവാഹിനിരയിൽ അഴിച്ചുപണി കൂടിയേ തീരൂവെന്നും സംസ്ഥാന നേതൃത്വം കരുതുന്നു. 5 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരുടെ പ്രവർത്തനത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. തൃശൂരിൽ താൽക്കാലിക പ്രസിഡന്റാണ് ഇപ്പോഴുള്ളത്.
ബ്ലോക്ക്, മണ്ഡലം, വാർഡ് പുനഃസംഘടന 11 ജില്ലകളിൽ ഏകദേശം പൂർത്തിയായി. മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നിവ ഇക്കാര്യത്തിൽ പിറകിലാണ്. മലപ്പുറത്ത് പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പുനഃസംഘടനയെ വല്ലാതെ ബാധിക്കുന്നു. കോഴിക്കോട് പുതുതായി നിയോഗിക്കപ്പെട്ട വാർഡ് പ്രസിഡന്റുമാരുടെ ജില്ലാ സമ്മേളനം ജനുവരി മൂന്നിന് നടക്കും. എല്ലാ ജില്ലകളിലും ജനുവരിയിൽ സമാന സമ്മേളനങ്ങൾ ചേരണമെന്ന ലക്ഷ്യത്തോടെയാണ് കെപിസിസി മുന്നോട്ടുപോകുന്നത്.