പുതുവർഷം വരുന്നത് ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായി; സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ
വിസ്സമതിച്ചാലും സ്ഥാപിക്കാം മൊബൈൽ ടവർ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് പൊതുതാൽപര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും നാളെ മുതൽ ടെലികോം കമ്പനികൾക്ക് ജില്ലാ കലക്ടർ വഴി അനുമതി നേടാം. ഇതിനായി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ഉടമയുടെ അനുമതി ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് കലക്ടർക്ക് അനുമതി നൽകാം. ക്രെഡിറ്റ്
വിസ്സമതിച്ചാലും സ്ഥാപിക്കാം മൊബൈൽ ടവർ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് പൊതുതാൽപര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും നാളെ മുതൽ ടെലികോം കമ്പനികൾക്ക് ജില്ലാ കലക്ടർ വഴി അനുമതി നേടാം. ഇതിനായി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ഉടമയുടെ അനുമതി ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് കലക്ടർക്ക് അനുമതി നൽകാം. ക്രെഡിറ്റ്
വിസ്സമതിച്ചാലും സ്ഥാപിക്കാം മൊബൈൽ ടവർ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് പൊതുതാൽപര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും നാളെ മുതൽ ടെലികോം കമ്പനികൾക്ക് ജില്ലാ കലക്ടർ വഴി അനുമതി നേടാം. ഇതിനായി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ഉടമയുടെ അനുമതി ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് കലക്ടർക്ക് അനുമതി നൽകാം. ക്രെഡിറ്റ്
വിസ്സമതിച്ചാലും സ്ഥാപിക്കാം മൊബൈൽ ടവർ
സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് പൊതുതാൽപര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും നാളെ മുതൽ ടെലികോം കമ്പനികൾക്ക് ജില്ലാ കലക്ടർ വഴി അനുമതി നേടാം. ഇതിനായി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ഉടമയുടെ അനുമതി ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് കലക്ടർക്ക് അനുമതി നൽകാം.
ക്രെഡിറ്റ് സ്കോറിന് കാത്തിരിക്കേണ്ട
നിലവിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ മാസത്തിലൊരിക്കിൽ മാത്രമാണ് വ്യക്തികളുടെ വായ്പാവിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവയ്ക്കുന്നത്. നാളെ മുതൽ രണ്ടാഴ്ച കൂടുമ്പോൾ ഈ വിവരം കൈമാറണമെന്നാണ് നിർദേശം. ഇതുവഴി മാസത്തിൽ 2 തവണ സ്കോർ അപ്ഡേറ്റ് ചെയ്യും. വായ്പ തിരിച്ചടച്ചുകഴിഞ്ഞവർക്ക് ഒരു മാസം കാത്തിരിക്കാതെ തന്നെ പുതിയ സ്കോർ ലഭിക്കുമെന്നതാണു മെച്ചം.
ഈടില്ലാത്ത കാർഷിക വായ്പ 2 ലക്ഷം രൂപ വരെ
2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് ഈട് വേണ്ടെന്ന ആർബിഐയുടെ പുതിയ വ്യവസ്ഥ നാളെ പൂർണതോതിൽ പ്രാബല്യത്തിൽ വരും. കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷം രൂപയായിരുന്നതാണ് 2 ലക്ഷമാക്കി വർധിപ്പിച്ചത്.
യുപിഐ123പേ വഴി 10,000 രൂപ വരെ
സ്മാർട്ഫോണില്ലാത്തവർക്ക് ഇന്റർനെറ്റ് ഇല്ലാത്ത സാധാരണ ഫോൺ (ഫീച്ചർ ഫോൺ) ഉപയോഗിച്ചും പണമിടപാട് നടത്താനുള്ള ‘യുപിഐ123പേ’ സംവിധാനത്തിൽ ഒരിപാടിൽ അയയ്ക്കാവുന്ന തുക 5,000 രൂപയായിരുന്നത് 10,000 ആക്കിയത് നാളെ പ്രാബല്യത്തിൽ വരും.
രാജ്യത്ത് എവിടെനിന്നും പെൻഷൻ വാങ്ങാം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻകാർക്കു രാജ്യത്തെവിടെനിന്നു വേണമെങ്കിലും പെൻഷൻ സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സിസ്റ്റം (സിപിപിഎസ്) നാളെ മുതൽ നടപ്പാകും. താമസസ്ഥലം മാറുമ്പോൾ അവിടത്തെ പിഎഫ് ഓഫിസിലെത്തി പെൻഷൻ പേയ്മെന്റ് ഓർഡർ നൽകേണ്ട. പെൻഷൻ അക്കൗണ്ട് പുതിയ ബാങ്കിലേക്കോ ബാങ്ക് ശാഖയിലേക്കോ മാറ്റുകയും വേണ്ട. ആദ്യ പെൻഷൻ വാങ്ങുമ്പോൾ ബാങ്കിൽ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥയും ഒഴിവാകും.
യുഎസ് വീസ
യുഎസിലേക്കുള്ള നോൺ–ഇമിഗ്രന്റ് വീസയ്ക്കുള്ള അപ്പോയ്ന്റ്മെന്റുകൾ അധിക ചാർജ് നൽകാതെ ഒറ്റത്തവണ റീഷെഡ്യൂൾ ചെയ്യാനുള്ള ക്രമീകരണം നാളെ മുതൽ ഇന്ത്യയിലെ യുഎസ് എംബസി നടപ്പാക്കും.
ഒന്നിലേറെ തവണ റീഷെഡ്യൂൾ ചെയ്യണമെങ്കിൽ വീണ്ടും അപേക്ഷ നൽകി ഫീസ് അടയ്ക്കണം. ടൂറിസം, ചികിത്സ, ബിസിനസ്, താൽക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള താൽക്കാലിക ആവശ്യങ്ങൾക്കായി യുഎസിലേക്ക് പോകുന്നവർക്ക് നൽകുന്നതാണ് നോൺ–ഇമിഗ്രന്റ് വീസ.
പഴയ ഫോണുകളിൽ വാട്സാപ് നിലയ്ക്കും
സാംസങ് ഗാലക്സി എസ്3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി എസ്4 മിനി, സോണി എക്സ്പീരിയ, എൽജി ഒപ്റ്റിമസ് ജി, നെക്സസ് 4 തുടങ്ങിയ പഴയ ഫോണുകളിൽ നാളെ മുതൽ വാട്സാപ് പ്രവർത്തിക്കില്ല.
ജിഎസ്ടി പോർട്ടലിൽ ഇരട്ടി സുരക്ഷ
ജിഎസ്ടി പോർട്ടലിലെ ഇടപാടുകൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോഗിൻ രീതിയിൽ മൾട്ടി ഫാക്ടർ ഓതന്റിഫിക്കേഷൻ (എംഎഫ്എ) നാളെ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കും. പാസ്‍വേഡിനു പുറമേ ഫോണിലെത്തുന്ന വൺ ടൈം പാസ്‍വേഡ് കൂടി വേണ്ടി വരും.
20 കോടിക്കു മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് നാളെ മുതലും 5 കോടിക്കു മുകളിലുള്ളവർക്ക് ഫെബ്രുവരി 1 മുതലും ജിഎസ്ടി റജിസ്ട്രേഷനുള്ള എല്ലാ ബിസിനസുകൾക്കും ഏപ്രിൽ 1 മുതലും ബാധകമാകും.
കാറുകൾക്ക് വില കൂടും
പുതുവർഷമാദ്യം തന്നെ രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ കാറുകളുടെയും വിലയിൽ 3– 5% വർധന ഉണ്ടാകും. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ടൊയോട്ട, എംജി മോട്ടോഴ്‌സ്, നിസാൻ മോട്ടർ ഇന്ത്യ, ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി എന്നീ കമ്പനികളെല്ലാം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.
∙കേരളത്തിലും മാറ്റങ്ങൾ
പിഎസ്‌സി അഭിമുഖ തീയതി മാറ്റം
പിഎസ്‌സി വിവിധ തസ്തികകളിൽ നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് തീയതി മാറ്റി കിട്ടാൻ നാളെ മുതൽ പ്രൊഫൈൽ വഴി അപേക്ഷിക്കണം. തപാൽ, ഇ–മെയിൽ വഴി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ജിഎസ്ടി ആംനെസ്റ്റി
നികുതി കുടിശിക ഇളവുകളോടെ തീർപ്പാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി ആംനെസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും.
കെ–സ്മാർട് പഞ്ചായത്തുകളിലേക്കും
ഇപ്പോൾ നഗരസഭകളിലുള്ള കെ–സ്മാർട് ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനു മുന്നോടിയായുള്ള പൈലറ്റ് പദ്ധതി നാളെ ആരംഭിക്കും. ആദ്യം തിരുവനന്തപുരം ജില്ലയിൽ.
ട്രെയിനുകള്‍ക്ക് പഴയ നമ്പർ
സതേൺ റെയിൽവേയുടെ കീഴിലുള്ള ട്രെയിനുകളുടെ പഴയ നമ്പറുകൾ നാളെ മുതൽ തിരികെ വരും. കോവിഡ് കാലത്താണു താൽക്കാലികമായി ട്രെയിൻ നമ്പറുകളിൽ റെയിൽവേ മാറ്റം വരുത്തിയത്.
ആർടി ഓഫിസുകൾ ഇനി സ്മാർട്
സംസ്ഥാനത്തെ ആർടി ഓഫിസുകൾ നാളെ മുതൽ സ്മാർട് ആകണമെന്നു ഗതാഗത കമ്മിഷണറുടെ നിർദേശം. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ മാത്രമാകും ജനങ്ങളുടെ സന്ദർശന സമയം.