‘സാബുവിന് മാനസികപ്രശ്നമുണ്ടോ എന്ന് പരിശോധിക്കണം; വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ട’
കട്ടപ്പന ∙ സഹകരണ സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി എം.എം.മണി എംഎൽഎ. കട്ടപ്പന റൂറൽ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണു മണിയുടെ പരാമർശം.

അദ്ദേഹം പറഞ്ഞത്: ‘സാബുവിനു വല്ല മാനസിക പ്രശ്നവും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ ആരും ശ്രമിക്കേണ്ട.
സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നൊന്നും ഞങ്ങൾക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ട. ഞങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ല.’