കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന് കണ്ണീരോടെ വിട നൽകി നാട്
തൊടുപുഴ ∙ മേയാൻ വിട്ട പശുവിനെ തേടിപ്പോകവേ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മുള്ളരിങ്ങാട് പാലിയത്ത് അമർ ഇബ്രാഹിമിന് (23) നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ പുലർച്ചെ മൂന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് അമയൽതൊട്ടി ബദ്രിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയെ സാക്ഷിയാക്കി കബറടക്കം നടത്തി

തൊടുപുഴ ∙ മേയാൻ വിട്ട പശുവിനെ തേടിപ്പോകവേ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മുള്ളരിങ്ങാട് പാലിയത്ത് അമർ ഇബ്രാഹിമിന് (23) നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ പുലർച്ചെ മൂന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് അമയൽതൊട്ടി ബദ്രിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയെ സാക്ഷിയാക്കി കബറടക്കം നടത്തി.
-
Also Read
വാഹനങ്ങൾ തടഞ്ഞു; കാൽനടയായി തീർഥാടകർ
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ മാത്യു കുഴൽ നാടൻ, ആന്റണി ജോൺ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷീജൻ തുടങ്ങിയവരുൾപ്പെടെ ഒട്ടേറെപ്പേർ അന്ത്യോപചാരമർപ്പിച്ചു. പി.ജെ.ജോസഫ് എംഎൽഎ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
കേസെടുത്ത് ന്യൂനപക്ഷ കമ്മിഷൻ
സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷനൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു നോട്ടിസ് അയച്ചു. സമഗ്ര അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നു കമ്മിഷൻ ചെയർമാൻ എ.എ.റഷീദ് ആവശ്യപ്പെട്ടു.