പിഎസ്‌സി പൊതുപ്രാഥമിക പരീക്ഷ: പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം
തിരുവനന്തപുരം∙ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി കഴിഞ്ഞ ഡിസംബർ 28, ജനുവരി 11,25 തീയതികളിൽ പിഎസ്‌സി നടത്തിയ പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു വീണ്ടും അവസരം. മതിയായ കാരണം ബോധിപ്പിച്ചാൽ ഫെബ്രുവരി 8നു നടക്കുന്ന നാലാം ഘട്ട പ്രാഥമിക പരീക്ഷയെഴുതാൻ അവസരം ലഭിക്കും.

അപകടത്തിൽ ചികിത്സയിലുള്ളവർ, അസുഖബാധിതർ, പ്രസവ സംബന്ധമായ പ്രശ്നമുള്ളവർ, ഗർഭിണികൾ, പരീക്ഷാത്തീയതിയിൽ വിവാഹിതരായവർ, അടുത്ത ബന്ധുക്കളുടെ മരണത്തിനു പോകേണ്ടി വന്നവർ എന്നിവർ രേഖാമൂലം കഴിഞ്ഞ പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റ് സഹിതം അപേക്ഷിക്കണം.
പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫിസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പിഎസ്‌സി ആസ്ഥാന ഓഫിസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. ഇൗ മാസം 31ന് വൈകിട്ട് 5.15 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. തപാൽ, ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. ഫോൺ:04712546260, 2546246