പാസ്പോർട്ട് വെരിഫിക്കേഷനു കൈക്കൂലി; സിവിൽ പൊലീസ് ഓഫിസർ അറസ്റ്റിൽ

വരാപ്പുഴ ∙ പാസ്പോർട്ട് വെരിഫിക്കേഷനു കൈക്കൂലി വാങ്ങിയ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് ‘ഓപ്പറേഷൻ സ്പോട് ട്രാപ് ’ കെണിയിൽ അറസ്റ്റിൽ. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ എൽദോ പോൾ ആണ് അറസ്റ്റിലായത്. കൊങ്ങോർപ്പിള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

പരാതിക്കാരൻ കഴിഞ്ഞ ആഴ്ചയാണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം പരാതിക്കാരന്റെ ഫോണിലേക്കു വന്ന മിസ്ഡ് കോളിൽ തിരികെ വിളിച്ചപ്പോൾ വരാപ്പുഴ സ്റ്റേഷനിലെ സിപിഒ ആണെന്നും പാസ്പോർട്ട് വെരിഫിക്കേഷനു നേരിട്ടു കാണണമെന്നും അറിയിച്ചു.ഇന്നലെ രാവിലെ വീണ്ടും വിളിച്ചപ്പോൾ വരാപ്പുഴയിൽ കാണാമെന്നും വെരിഫിക്കേഷൻ നടത്തുന്നതിനായി 500 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
ഇൗ വിവരം പരാതിക്കാരൻ വിജിലൻസ് മധ്യമേഖല സൂപ്രണ്ടിനെ അറിയിച്ചു. ഇതേ തുടർന്നാണു എറണാകുളം വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം ‘ഓപ്പറേഷൻ സ്പോട് ട്രാപ് ’ കെണിയൊരുക്കി വരാപ്പുഴയിൽ കാത്തു നിന്നത്. വൈകിട്ട് 4.30ന് ചെട്ടിഭാഗം മാർക്കറ്റിനു സമീപം പരാതിക്കാരനിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ എൽദോ പോളിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.അഴിമതി സംബന്ധിച്ച വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 1064, വാട്സാപ് നമ്പർ 94477 89100 അറിയിക്കണമെന്നു വിജിലൻസ് വിഭാഗം അറിയിച്ചു.