Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽപെട്ട ആംബുലൻസിലെ രോഗി മരിച്ചു

gangadharan ഹൃദയാഘാതം മൂലം മരിച്ച ഗംഗാധരൻ.

കോന്നി ∙ കഴിഞ്ഞ ദിവസം ഇളകൊള്ളൂരിൽ അപകടത്തിൽപെട്ട ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചൈനാമുക്ക് പാറയ്ക്കൽ ഗംഗാധരൻ (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗംഗാധരനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

ഗംഗാധരന്റെ മരണത്തിന് അപകടവുമായി ബന്ധമില്ലെന്നു പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ: പി.ജി. ബിജു, പി.ആർ. ബിന്ദു. മരുമക്കൾ: രാജി, അജി.
ഇളകൊള്ളൂർ പള്ളിപ്പടിയിൽ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ആംബുലൻസ് നിയന്ത്രണംവിട്ട് സമീപത്തുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.

കുറച്ചുദൂരം സ്കൂട്ടർ നിരക്കിക്കൊണ്ടു പോവുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരായ കുമ്പഴ കൈപ്ലാവിൽ രാജീവ്(40), ഭാര്യ സ്മിത(32) മക്കളായ അദ്വൈത, ആരാധ്യ(രണ്ടര), ആവണി(നാല്) എന്നിവർക്കും ഈ സമയം റോഡരികിലുണ്ടായിരുന്ന ഇളകൊള്ളൂർ സ്വദേശികളായ അർച്ചന, ഐശ്വര്യ, പത്തനംതിട്ട ആനപ്പാറയിൽ താമസിക്കുന്ന കുറവിലങ്ങാട് കിഴക്കേകാലായിൽ മഞ്ജു(42), സുമതി(43) എന്നിവർക്കും പരുക്കേറ്റു. ഇവർ പത്തനംതിട്ടയിലും കോഴഞ്ചേരിയിലും സ്വകാര്യ ആശുപത്രികളിൽ ചികിൽസയിലാണ്.

Your Rating: