കൊൽക്കത്ത∙ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ കുടുങ്ങി. നാഡയുടെ പരിശോധനയിലാണ് സുബ്രതോ പാൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം 18 ന് ടീം ഇന്ത്യ കംപോഡിയയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ദേശീയ ക്യാംപിനിടെയാണ് പരിശോധന നടത്തിയത്. പരിശോധനഫലം നാഡ, ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ അറിയിച്ചു.
റിപ്പോര്‍ട്ട് പരിശോധിച്ചശേഷം താരത്തോട് വിശദീകരണം തേടുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് സുബ്രതോ പാല്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ താരമാണ് അര്‍ജുന പുരസ്കാര ജേതാവ് കൂടിയായ സുബ്രതോ പാല്‍.
Advertisement