Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക വായ്പ: നായിഡുവിന്റെ പരാമർശം ദൗർഭാഗ്യകരം; മാപ്പുപറയണമെന്നു കോൺഗ്രസ്

Venkaiah Naidu

ന്യൂഡൽഹി∙ വായ്പ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പരാമർശം ദൗർഭാഗ്യകരമായിപ്പോയെന്ന് കോൺഗ്രസ്. കർഷകരോട് അദ്ദേഹം മാപ്പുപറയണമെന്നും കോൺഗ്രസ് നേതാവ് ടോം വടക്കൻ ആവശ്യപ്പെട്ടു. വായ്പയെടുത്തു തിരിച്ചടവു മുടങ്ങി കടക്കെണിയിൽപ്പെട്ട് ഇവിടെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ വായ്പ എഴുതിത്തള്ളുന്നത് ഫാഷനാണെന്ന പ്രസ്താവനയെയും ടോം വടക്കൻ ചോദ്യം ചെയ്തു.

പാവപ്പെട്ടവർ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുമ്പോൾ അതു ഫാഷനല്ലെന്ന് കോൺഗ്രസ് നേതാവ് കെ.ടി.എസ്. തുൾസിയും പറഞ്ഞു. ജനങ്ങളെ കളിയാക്കരുത്. ജീവിതത്തിൽ അത്രയും നിരാശയും ഇച്ഛാഭംഗവും വരുന്നതുകൊണ്ടാണ് ഒരാൾ ജീവൻ നഷ്ടപ്പെടുത്താൻ തീരുമാനിക്കുന്നത്. മുതിർന്ന ഒരു രാഷ്ട്രീയക്കാരനിൽനിന്ന് ഇത്തരം ഒരു പ്രസ്താവന ശരിയായില്ലെന്നും തുൾസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.